Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടവഴിയില്‍ കണ്ട ഒരാള്‍ക്കൂട്ടം തിക്കിത്തിരക്കിനിടയിലൂടെ ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു... ജീവിതത്തിൽ മറക്കാനാകാത്ത ആ സന്ദർഭത്തെ കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍

10 SEPTEMBER 2019 12:27 PM IST
മലയാളി വാര്‍ത്ത

'റേഡിയോ യുഗത്തിലൂടെ കടന്നുവന്നവരാണ് ഞങ്ങളുടെ തലമുറ. അപൂര്‍വ്വം വീടുകളിലെ അന്ന് റേഡിയോ ഉണ്ടായിരുന്നുള്ളൂ. ആ വീടുകളില്‍ വൈകുന്നേരം നല്ലൊരു ആള്‍ക്കൂട്ടം ഉണ്ടാകും റേഡിയോ കേള്‍ക്കാന്‍ വേണ്ടി. ചലച്ചിത്ര ഗാനങ്ങളായിരുന്നു റേഡിയോയിലെ ഏറ്റവും ജനപ്രിയ പരിപാടി. 'എന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ള രാഗമാണ് ശിവരഞ്ജിനി. അതിനൊരു കാരണമുണ്ട്. ഈ രാഗത്തിലാണ് 'കണ്ണുതുറക്കാത്ത ദൈവങ്ങളെ' എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് ഈ പാട്ടുപാടി എന്റെ വീട്ടില്‍ ഭിക്ഷ യാചിക്കാന്‍ അന്ധയായ ഒരു സ്ത്രീ വരും. ആഴ്ചയില്‍ ഒരു ദിവസം അവര്‍ കൃത്യമായി വരുമായിരുന്നു. ഞാന്‍ കാണുമ്ബോഴൊക്കെ ഈ പാട്ടാണ് അവര്‍ പാടിയിരുന്നത്. ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് സ്കൂള്‍ വിട്ടു വരുമ്ബോള്‍ ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ഒരാള്‍ക്കൂട്ടം.

തിക്കിത്തിരക്കി ആ ആള്‍ക്കൂട്ടത്തിനിടയില്‍ കയറിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ സ്ത്രീ മരിച്ചു കിടക്കുന്നു. അതിനടുത്ത് അവരുടെ ചോറ്റുപാത്രം പകുതി തുറന്നു കിടപ്പുണ്ട്. ആ ചോറിലൂടെ ഉറുമ്ബുകള്‍ വരിവരിയായി പോകുന്നു. നാട്ടുകാര്‍ ഒച്ചയുണ്ടാക്കുന്നു. ആരൊക്കെയോ പോലീസിനെ വിളിക്കാന്‍ പറയുന്നു. ആ പാട്ടും ആ സ്ത്രീയുടെ മുഖത്തെ ദൈന്യഭാവവും കുറെയേറെക്കാലം എന്നെ വേട്ടയാടിയിരുന്നു.മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗായകന്‍ ജി വേണുഗോപാല്‍. റേഡിയോ യുഗത്തിലൂടെ കടന്നു വന്നവരാണ് തങ്ങളുടെ തലമുറയെന്നു വേണുഗോപാല്‍ പറയുന്നു, തന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ള രാഗത്തെക്കുറിച്ചും അതിനു കാരണമായ ഒരു അപൂര്‍വ്വ അനുഭവത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ജി വേണുഗോപാല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends