കണ്ണനെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്... അപ്പോൾ പിന്നെ ഗുരുവായൂരെത്തിയാൽ എങ്ങനെയാ കണ്ണനെ കാണാതെ പോകുന്നെ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചക്കിയുടെ ചിത്രങ്ങൾ
ഗുരുവായൂരില്‍ എത്തിയാല്‍ തങ്ങളുടെ പ്രിയപ്പെട്ട ആന 'കണ്ണനെ' കാണാതെ പോവാന്‍ പറ്റില്ലെന്നായിരുന്നു ചക്കി കുറിച്ചത്. മുന്‍പ് ജയറാം ഗുരുവായൂരില്‍ നടയിരുത്തിയ ആനക്കുട്ടിയാണ് കണ്ണന്. കണ്ണനെ മിസ്സ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ചക്കിയുടെ മറുപടി. ഇതിനൊപ്പം സമൂഹമാധ്യമത്തില്‍ സാരിയണിഞ്ഞുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.ഗുരുവായൂരിലെത്തിയ മാളവികയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഈ ഇഷ്ടം ഇരുവരുടെയും മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്.
https://www.facebook.com/Malayalivartha