ആദ്യമായിട്ടാണ് 'അമ്മ ത്രെഡ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും!! എല്ലാത്തിനും കാരണം എന്റെ ചുരുളമ്മയാണ്.. നമ്മള് പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പേളി! ശ്രീനിയുടെ അമ്മയെ അതീവ സുന്ദരിയായി അണിയിച്ചൊരുക്കി പേർളി
'ഒരു മണിക്കൂര്‍ നേരത്തേക്ക് അമ്മയേയും പേളിയേയും കാണാനില്ലായിരുന്നു. അവരെ അന്വേഷിച്ച് റൂമിലെത്തിയ ഞാന്‍ കണ്ട കാഴ്ച ഇതായിരുന്നു. പേളി അമ്മയെ മേക്കോവര്‍ ചെയ്തിരിക്കുന്നു. ഓരോ ചെറിയ കാര്യങ്ങള്‍ പോലും അമ്മ ആസ്വദിക്കുകയായിരുന്നു. ഈ 58 വയസിനിടയില്‍ ഇതാദ്യമായിട്ടാണ് അമ്മ മേക്കപ് ചെയ്യുന്നതും പുരികം ത്രഡ് ചെയ്യുന്നതും. എല്ലാത്തിനും കാരണം എന്റെ ചുരുളമ്മയാണ്. നമ്മള് പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പേളി. താങ്ക്യു'- ശ്രീനിഷ് കുറിച്ചു. ബിഗ്ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ഓണമായിരുന്നു ഇത്. ശ്രീനിഷിന്റെ ഫാമിലിക്കൊപ്പമായിരുന്നു പേളിയുടെ ഇത്തവണത്തെ ഓണാഘോഷം. ഇപ്പോഴിതാ, ശ്രീനിഷിന്റെ അമ്മയെ മേക്കോവര്‍ നടത്തിയിരിക്കുകയാണ് പേളി. ശ്രീനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീനിഷ് അമ്മയുടെ മേക്കോവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha