സുറുമി പിറന്നതോടെ മമ്മൂട്ടിയുടെ ജാതകം മാറി

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന മമ്മൂട്ടിയുടെ ഭാഗ്യം തെളിഞ്ഞത് മകള്‍ സുറുമി ജനിച്ചതോടെയാണ്. മുന്നേറ്റത്തില്‍ നായകനാകാന്‍ സുബ്രഹ്മണ്യംകുമാറിന്റെ കുമാരസ്വാമി ആന്റ് കമ്പനിയുടെ എറണാകുളം ബ്രാഞ്ച് മാനേജര്‍ വഴിയാണ് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മമ്മൂട്ടി അന്ന് കൊച്ചിയില്‍ മട്ടാഞ്ചേരിയിലാണ് താമസിച്ചുകൊണ്ടിരുന്നത്. അവിടെച്ചെന്ന് മമ്മൂട്ടിയെ കണ്ട് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ കയറ്റി തിരുവനന്തപുരത്തേയ്ക്ക് വിട്ടു.
മമ്മൂട്ടി അന്ന് തിരുവനന്തപുരത്ത് ആദ്യമായാണ് വരുന്നത്. അതും ആദ്യമായി അച്ഛനായതിന്റെ സന്തോഷവുമായി. സുറുമിയുടെ പിതാവായിട്ട് ഏതാണ്ട് ചുരുക്കം ചില ദിവസങ്ങളെ ആയിട്ടുള്ളു. പലരുടേയും ജീവിതത്തില്‍ വിവാഹവും കുഞ്ഞിന്റെ ജനനവും ഒക്കെ ഭാഗ്യം നല്‍കാറുണ്ട്. മമ്മൂട്ടിയുടെ കാര്യത്തിലും അന്നത് ശരിയായി. മമ്മൂട്ടി തിരുവനന്തപുരത്തെത്തി. ശ്രീകുമാരന്‍ തമ്പിയും നിര്‍മാതാവും മമ്മൂട്ടിയെ കണ്ടു. മമ്മൂട്ടി അതിനുമുമ്പ് അഭിനയിച്ച സിനിമകളൊന്നും ഇരുവരും കണ്ടിട്ടില്ല, ആകെക്കൂടി അറിയുന്നത് വാരികയില്‍ കണ്ട ഫോട്ടോയും മറ്റുമാണ്.
സത്യന്‍, മധു, പ്രേംനസീര്‍ എന്നൊക്കെയുള്ള നായകനടന്മാരുടെ പേരുപോലെയല്ല മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് നിര്‍മാതാവ് എതിര്‍ക്കുമ്പോള്‍ സജിന്‍ എന്ന പേരുമാറ്റി അതിനുമുമ്പ് സിനിമയില്‍ അറിയപ്പെട്ട പേരുതന്നെയാണ് നല്ലതെന്ന് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി തര്‍ക്കിച്ചു. അതിനുവേണ്ടി കെ.പി. ഉമ്മറിന്റെ കാര്യം ഉദാഹരണം പറയുകയും ചെയ്തു. അതായത് കെ.പി. ഉമ്മര്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു ഉമ്മ എന്ന സിനിമയിലഭിനയിച്ചത്. രാരിച്ചന്‍ എന്ന പൗരന്‍ സിനിമയില്‍ ഉമ്മര്‍ ആദ്യം പുതുമുഖനടനായി അഭിനയിക്കുമ്പോള്‍ കെ.പി. ഉമ്മര്‍ എന്നുതന്നെയായിരുന്നു പേര്. തിക്കുറിശ്ശിച്ചേട്ടനാണ് \'ഉമ്മ\' യില്‍ നായകനായി അഭിനയിച്ചപ്പോള്‍ കെ.പി. ഉമ്മറിനുപകരം സ്‌നേഹജാന്‍ എന്ന് പേരിട്ടത്. ഉമ്മ സൂപ്പര്‍ ഹിറ്റായി ഓടിയിട്ടും സ്‌നേഹജാന്‍ എന്ന നടന് ഒരു പ്രയോജനവും ഉണ്ടായില്ല. സത്യനും നസീറും മധുവും തന്നെയായിരുന്നു നായകന്മാര്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയും സജിന്‍ എന്ന പേരുമാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ മമ്മൂട്ടിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha