ബാഹുബലി പകുതിയ്ക്ക് നിര്‍ത്താന്‍ കാരണമെന്തെന്ന് സംവിധായകന്‍ രാജമൗലി പറയുന്നു

ബാഹുബലിയെ കൊല്ലാന്‍ കാരണമെന്ത്? ഇതാണ് ഇപ്പോഴത്തെ പലരുടെയും ചോദ്യം. ബാഹുബലി ചിത്രം പ്രതീക്ഷയോടെയാണ് കാണാന്‍ തീയറ്ററുകളില്‍ പലരും എത്തുന്നത്. എന്നാല്‍ ക്ലൈമാക്‌സ് കണ്ടിറങ്ങുമ്പോള്‍ അവരുടെ മനസില്‍ കടന്ന് പോകുന്ന ചോദ്യം ഒന്ന് മാത്രം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?.
സത്യരാജ് അവതരിപ്പിക്കുന്ന കട്ടപ്പ എന്ന കഥാപാത്രത്തിന്റെ വെളിപ്പെടുത്തലിലൂടെ അടുത്ത ഭാഗത്തിനൊരു കാത്തിരിപ്പ് പ്രേക്ഷകര്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ സംവിധായകന്‍ രാജമൗലിയ്ക്ക് കഴിഞ്ഞുവെന്ന് വേണം പറയാന്‍.
ഇത്തരത്തിലൊരു ക്ലൈമാക്‌സ് ആരാധകര്‍ക്കിടയില്‍ വലിയൊരു ഷോക്കുണ്ടാക്കി എന്ന് വേണം പറയാന്‍. ഫ്‌ലിപ്കാര്‍ട്ടിനോടും പ്രധാനമന്ത്രി മോദിയോട് പോലും ആരാധകര്‍ ചോദിച്ചത് ഒരേഒരു ചോദ്യം... കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?.രാജമൗലി സിനിമയ്ക്കായി കരുതിയിരുന്നത് മറ്റൊരു ക്ലൈമാക്‌സ് ആയിരുന്നു. രണ്ടു ഭാഗമായി ചിത്രീകരിച്ച സിനിമയില്‍ മഹിഷ്മതിയുടെ ഭരണാധികാരിയായി ബാഹുബലിയെ തിരഞ്ഞെടുക്കുന്നതോടെ ആദ്യഭാഗം അവസാനിപ്പിക്കാനാണ് രാജമൗലി ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് അറിയുന്നത്.
എന്നാല്‍ അത്തരമൊരു ക്ലൈമാക്‌സ് സിനിമയുടെ വേഗതയെ ബാധിക്കും എന്ന് പിന്നീട് അദ്ദേഹത്തിന് തോന്നി കാണണം. സിനിമയുടെ അവസാനം ഒരു കാവ്യാത്മകമായ സസ്പന്‍സ് ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സിനിമയുടെ ക്ലൈമാക്‌സില്‍ കൊണ്ടുവന്നത്. രണ്ടാം ഭാഗത്തിനായി ഇനിയും സമയം ആവശ്യമാണെന്നും ചിത്രീകരണത്തിനൊപ്പം പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളും തീര്‍ക്കണമെന്നും രാജമൗലി പറഞ്ഞു.
രണ്ടാം ഭാഗത്തിന് ശേഷം ഇനി ബാഹുബലി സിനിമയ്ക്ക് തുടര്‍ഭാഗം ഉണ്ടാകില്ല. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചരിത്രം തിരുത്തി മുന്നേറുന്ന ബാഹുബലി 85 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ തിയറ്ററില്‍ പോയി കണ്ട ചിത്രമെന്ന ബഹുമതിയും ബാഹുബലിക്ക് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായി മാറുന്ന ബാഹുബലിയിലെ നായകന്‍ പ്രഭാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ബാഹുബലിയില്‍ അഭിനയിച്ചതിന് പ്രഭാസിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 65 കോടി രൂപയാണ്. 20 കോടി പ്രതിഫലമായി വാങ്ങിയതിന് പുറമെ ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു വിഹിതം കൂടി പ്രഭാസിന് നല്‍കാമെന്ന് നിര്‍മാതാക്കളുമായി നടന്‍ കരാറില്‍ ഒപ്പിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha