ജോസൂട്ടിയില്‍ ദിലീപിനൊപ്പം മകളും

ജോസൂട്ടിയുടെ ചിത്രീകരണത്തിലുടനീളം മകള്‍ മീനാക്ഷി തന്റെ ഒപ്പം ഉണ്ടായിരുന്നെന്ന് ദിലീപ്. മകളുടെ വെക്കേഷന്‍ അവധിക്കാലത്താണ് ന്യൂസിലന്റില്‍ ജോസൂട്ടീടെ ഷൂട്ടിംഗ് നടന്നത്. ദുബായില്‍ അവധിക്കാലം ആഘോഷിച്ച ശേഷമാണ് തങ്ങള്‍ ന്യൂസിലന്റിലേക്ക് പോയതെന്നും താരം പറഞ്ഞു. ടു കണ്‍ട്രീസിന്റെ ചിത്രീകരണത്തിനായി കാനഡയില്‍ പോയപ്പോള്‍ മാത്രമാണ് മീനാക്ഷിയുമായി കുറേ ദിവസം പിരിഞ്ഞിരുന്നത്. അന്നൊക്കെ എല്ലാ ദിവസവും സ്‌കൈപ്പിലൂടെയും മറ്റും സംസാരിക്കുമായിരുന്നു.
മകള്‍ സ്‌കൂളില്‍ പോകുന്നതിനാല്‍ പകല്‍ സമയങ്ങള്‍ കൂടുതല്‍ ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നും താരം പറഞ്ഞു. സിനികളുടെ ഷൂട്ടിംഗ് അധികവും എറണാകുളത്തും പരിസരത്തും ആയതിനാല്‍ വൈകുന്നേരങ്ങളിലാണ് മകളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചാണ് താന്‍ വളര്‍ന്നത്. അതിനാല്‍ മകള്‍ക്ക് അങ്ങനെ ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട് താരത്തിന്. അന്നും ഇന്നും തന്റെ കൂടെ കുറേ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷമായി ഇരിക്കാന്‍ ഇഷ്ടമാണ്. ആരെങ്കിലും വന്ന് അവരുടെ വിഷമാവസ്ഥ പറഞ്ഞാല്‍ തനിക്ക് സങ്കടം വരുമെന്നും അവരെ സഹായിക്കുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha