ഒരിക്കല്‍ മോഹന്‍ലാല്‍ മുകേഷിനോട് പറഞ്ഞു, നിനക്ക് ഇന്ന് എന്താഗ്രഹമുണ്ടെങ്കിലും എന്നോട് പറയണം, ഞാനത് സാധിച്ചുതരും

ഒരിക്കല്‍ മോഹന്‍ലാല്‍ മുകേഷിനോട് പറഞ്ഞു, \'നിനക്ക് ഇന്ന് എന്താഗ്രഹമുണ്ടെങ്കിലും എന്നോട് പറയണം, ഞാനത് സാധിച്ചുതരും.\' ഒരു നാടകം കളിച്ചാല്‍ കൊള്ളാമെന്നുണ്ട്. മുകേഷ് പറഞ്ഞു. വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണത്. അത് തുറന്നുപറയാനുള്ള അവസരം കിട്ടിയപ്പോള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. സിനിമയിലുള്ള ആളുകള്‍ അതിലുണ്ടാകണമെന്ന് മുകേഷ് നിര്‍ബന്ധം പിടിച്ചു. ആളുകള്‍ ടിക്കറ്റെടുത്തുവന്ന് അത് കാണണം. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ മുകേഷിന്റെ കയ്യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാനുമിത് വളരെക്കാലമായി ആഗ്രഹിക്കുന്നതാണ്.
ഏറെ തിരക്കുകളുള്ള ആളാണ് മോഹന്‍ലാല്‍. അങ്ങനെയൊരാള്‍ക്ക് ഇതില്‍ സഹകരിക്കാന്‍ കഴിയുമോ എന്ന് മുകേഷിന് സംശയമുണ്ടായിരുന്നു. സിനിമ പോലെയല്ല നാടകം. അതിന് റിഹേഴ്‌സല്‍ വേണ്ടി വരും. നാല്‍പ്പതും അന്‍പതും ദിവസത്തോളം. അതിനൊക്കെ സമയം കണ്ടെത്താനാകുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. \'അതൊന്നും നീ പ്രശ്‌നമാക്കേണ്ട. ഞാനെത്തും എന്ന ഉറച്ച മറുപടി കിട്ടിയതോടെ മുകേഷിന് ആത്മവിശ്വാസമായി. അങ്ങനെയാണ് ഛായാമുഖിയിലേക്ക് എത്തുന്നത്. എറണാകുളത്ത് ഒരു സ്ഥിരം റിഹേഴ്‌സല്‍ ക്യാമ്പും കണ്ടെത്തി.
എല്ലാദിവസവും രാവിലെ നാല് മണിക്ക് ലാലെത്തും. റിഹേഴ്‌സല്‍ കഴിഞ്ഞാല്‍ ഷൂട്ടിംഗിന് പോകും. രാത്രി വീണ്ടും റിഹേഴ്‌സലിനെത്തും. ആ ദിവസങ്ങളിലൊക്കെ ലാല്‍ മുകേഷനോട് കലഹിച്ചുകൊണ്ടിരുന്നു. \'നീ താമസിച്ചുവരുന്നു, ഡയലോഗ് പഠിക്കുന്നില്ല\' എന്നൊക്കെ പറഞ്ഞ്. സത്യത്തില്‍ നാടകത്തിന്റെ ആവശ്യങ്ങളുമായിട്ട് പലയിടത്തും മുകേഷിക്ക് പോകേണ്ടി വന്ന പ്രശ്‌നങ്ങളായിരുന്നു അതൊക്കെ. ഏതായാലും കൂടുതല്‍ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നില്ല. തൃശൂര്‍ ലുലു സെന്ററിലായിരുന്നു ഛായാമുഖിയുടെ അരങ്ങേറ്റം. നാടകം തുടങ്ങുന്നതിന് മുമ്പ് ഒരാള്‍ വന്നുപറഞ്ഞു. \'കെ.ടി. മുഹമ്മദ് സാറിനും നിങ്ങളുടെ നാടകം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ട് വരാനാവില്ല.\' പെട്ടെന്ന് ലാലും മുകേഷും കെ.ടി. മുഹമ്മദിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തമായിരുന്നു അത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha