ബാഹുബലിയുടെ റിലീസിംഗ് അടുത്തവര്‍ഷം ഡിസംബര്‍ ഒന്നിന്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടു. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.
ഇപ്പോഴിതാ ബാഹുബലി 2വിന്റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ഡിസംബര്‍ ഒന്നിന് ബാഹുബലി ദ് കണ്‍ക്‌ളൂഷന്‍ തിയറ്ററുകളിലെത്തും.
ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ചിത്രീകരണം തുടങ്ങാന്‍ താമസിച്ചതാണ് റിലീസ് തിയതി നീളാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha