കസ്തൂരിക്ക് കേരളവും ഗുരുവായൂരപ്പനും പ്രീയം

പഴയ നടി കസ്തൂരിക്ക് കേരളവും ഗുരുവായൂരപ്പനും ഏറെ പ്രീയപ്പെട്ടതാണ്. രണ്ട് മക്കളുടെയും ചോറൂണ് ഗുരുവായൂരിലാണ് നടത്തിയത്. ഏറ്റവും ഇഷ്ടമുള്ള നടനും മലയാളിയാണ്, നെടുമുടി വേണു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അമേരിക്കയിലുള്ള മലയാളി ദമ്പതികളാണ്. പക്ഷെ അടുത്തകാലത്ത് മലയാളത്തില്‍ നിന്ന് താരത്തിന് മോശം അനുഭവം ഉണ്ടായി. ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടു. പക്ഷെ, അണിയറപ്രവര്‍ത്തകരില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. അതോടെ കരാര്‍ ഒഴിവാക്കി താരം മടങ്ങി.
പണ്ട് തിരക്കുള്ള സമയത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികമാരായി അഭിനയിക്കാന്‍ പലരും വിളിച്ചിരുന്നു. പക്ഷെ, പറ്റിയില്ല. അക്കാലത്ത് മുകേഷിന്റെ സിനിമകള്‍ ഒഴിവാക്കുന്നെന്ന് പറഞ്ഞ് സരിത തന്നോട് വഴക്കിട്ടിട്ടുണ്ടെന്നും കസ്തൂരി ഓര്‍ത്തു. ഭരതന്റെ ദേവരാഗത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി. അമൈതിപ്പട എന്ന തമിഴ് സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ഭരതന്‍ വിളിച്ചത്. ആ സിനിമയും ദേവരാഗവും പൊള്ളാച്ചിയിലാണ് ചിത്രീകരിച്ചത്. പകല്‍ ദേവരാഗത്തിലും രാത്രി തമിഴിലും അഭിനയിക്കാമെന്ന് പറഞ്ഞെങ്കിലും ഭരതന്‍ സമ്മതിച്ചില്ല.
രഥോല്‍സവം, ചേട്ടന്‍ബാവ അനിയന്‍ ബാവ നിര്‍ണയം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കസ്തൂരി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം ജര്‍മനിയിലും അമേരിക്കയിലുമായി താമസിക്കുകയായിരുന്നു താരം. ഭര്‍ത്താവ് ഡോക്ടറാണ്. രണ്ട് മക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha