രജനികാന്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള സഹായപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ രജനി ആരാധകരോട് ആവശ്യപ്പെട്ടു. അറുപത്തിനാലാം പിറന്നാളാണ് ശനിയാഴ്ച നടത്താനിരുന്നത്.
തമിഴ്‌നാട്ടിലെ ഈ ദുരവസ്ഥയില്‍ ആഘോഷങ്ങളല്ല പകരം ജനങ്ങള്‍ക്കുള്ള സഹായമാണ് വേണ്ടതെന്നും താരം പറഞ്ഞു. വെള്ളം പൊക്കം മാറി വരുന്നെങ്കിലും ഇനി പകര്‍ച്ച വ്യാധികളെയാണ് ഭയക്കേണ്ടതെന്നും അതുകൊണ്ട് അവയെ ചെറുക്കുന്നതിനായുള്ള മുന്‍കരുതലുകളെടുക്കണമെന്നും താരം പറയുന്നു.
ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് ധനസഹായം നല്‍കിയിരുന്നു.പിറന്നാള്‍ ദിനത്തില്‍ യന്തിരന്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതും മാറ്റിവെച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha