പൃഥ്വിരാജ് മഞ്ജുവാര്യര്‍ സിനിമ എന്തായി

മഞ്ജുവാര്യരുടെ തിരിച്ചുവരവ് സിനിമയില്‍ പൃഥ്വിരാജാണ് നായകനാണെന്ന് കേട്ടിരുന്നു. പിന്നെ എന്ത് സംഭവിച്ചു? ആര്‍ക്കും അറിയില്ല. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയായിരുന്നു അത്. ആ സിനിമയ്ക്ക് ശേഷമാണ് ഹൗ ഓള്‍ഡ് ആര്‍ യു ചെയ്തത്. അതിനുശേഷം മഞ്ജുവാര്യര്‍ സിനിമ എന്ന് പറഞ്ഞു. പക്ഷെ, അത് ഉണ്ടായില്ല. പകരം പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു സിനിമ റോഷന്‍ ആലോചിച്ചു.
പക്ഷെ, രാജുവിന് കഥ ഇഷ്ടപ്പെട്ടില്ല. ആ പ്രോജക്ട് ഉപേക്ഷിച്ചു. എന്നാല്‍ മഞ്ജുവാര്യര്‍ പ്രോജക്ടിനെ കുറിച്ച് റോഷന്‍ ഒന്നും പറയുന്നുമില്ല. എന്തായാലും മഞ്ജുവാര്യരുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് രാജു. മലയാളത്തിലെ അപൂര്‍വം നല്ല നടിമാരില്‍ ഒരാളാണ് മഞ്ജു. അടുത്തിടെ ചെയ്ത സിനിമകള്‍ വിജയിച്ചതില്‍ സന്തോഷമുണ്ട് താരത്തിന്. എന്നില്‍ പ്രതീക്ഷിക്കാത്ത ചില പരാജയങ്ങളില്‍ നിരാശനുമാണ്.
ആത്യന്തികമായിട്ട് സിനിമ ചെയ്യുന്നത് ഒരുപാടാളുകള്‍ കാണാനാണ്. അതിന്റെ പരാജയം തന്നെയും ബാധിക്കാറുണ്ടെന്ന് താരം വ്യക്തമാക്കി. പരിചയിച്ച സ്ട്രക്ചറില്‍നിന്നൊക്കെ വ്യത്യസ്തമായ കഥപറച്ചിലുകള്‍, വേറിട്ട സിനിമകള്‍ ഇതൊക്കെ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അത് സമ്മതിച്ചുകൊടുത്തേ പറ്റു. പക്ഷേ അതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ സിനിമകളും നല്ലതാണെന്ന അഭിപ്രായം താരത്തിനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha