വഴീക്കെടന്ന വയ്യാവേലിയെ മോഹന്‍ലാല്‍ വണ്ടിയില്‍ കയറ്റി

കളിയില്‍ അല്‍പ്പം കാര്യത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം ഒരു ദിവസം രാത്രി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ക്യാമറാമാന്‍ ആനന്ദക്കുട്ടനും എറണാകുളത്തിന് പോവുകയായിരുന്നു. ജോണാണ് വണ്ടിയോടിക്കുന്നത്. വണ്ടി കുറച്ചുദൂരം പിന്നിടുമ്പോള്‍ ഒരാള്‍ വണ്ടിക്ക് കൈ കാണിച്ചു. ലിഫ്റ്റ് ചോദിക്കാനായിരിക്കും. പക്ഷേ ഈ അസമയത്ത് വണ്ടി നിര്‍ത്തേണ്ടെന്ന് സത്യന്‍ അന്തിക്കാട് ജോണിനോട് പറഞ്ഞു. പക്ഷേ മോഹന്‍ലാല്‍ സമ്മതിച്ചില്ല.
\'സത്യനെന്ന് പേരുണ്ടായിട്ട് കാര്യമില്ല. അല്‍പ്പം സന്മനസ്സ് കൂടി കാട്ടണം\' ലാല്‍ പറയുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി. അപരിചിതന്‍ ഓടി വണ്ടിയ്ക്കടുത്തേക്ക് വന്നു. ഒരു മദ്ധ്യവയസ്‌ക്കന്‍. വൃത്തിയായി വസ്ത്രധാരണം ഒക്കെ ചെയ്തിരിക്കുന്നു. \'എവിടേക്ക് പോകുന്നു.\' അയാള്‍ ജോണിനോട് ചോദിച്ചു. \'എറണാകുളത്തേയ്ക്ക്.\' \'എനിക്ക് കൂടി ഒരു ലിഫ്റ്റ് തരുമോ?\'
വണ്ടി നിര്‍ത്തിയതുതന്നെ അയാളെ കയറ്റാനായതുകൊണ്ട് ജോണ്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അയാള്‍ ആനന്ദക്കുട്ടനോടൊപ്പം മുന്‍സീറ്റിലിരുന്നു. എറണാകുളത്ത് എന്തിന് പോകുന്നു, ജോലി എവിടെയാണ് എന്നൊക്കെ അയാളോട് മോഹന്‍ലാല്‍ ചോദിച്ചു. അയാള്‍ ഉദ്യോഗമണ്ഡലില്‍ ഫാക്ടില്‍ ജോലി ചെയ്യുന്നയാളായിരുന്നു. മോഹന്‍ലാലിന്റെ അമ്മാവന്‍ \'രാധാകൃഷ്ണന്‍ അന്നവിടെ ജോലി
ചെയ്യുന്നുണ്ടായിരുന്നു. രാധാകൃഷ്ണന്റെ അനന്തരവനാണെന്ന് അറിഞ്ഞതോടെ അയാള്‍ മോഹന്‍ലാലിനോട് വീട്ടിലെ കാര്യങ്ങള്‍ തിരക്കി. രാധാകൃഷ്ണന്റെ സഹോദരി ശാന്തയല്ലേ, അവരുടെ ഭര്‍ത്താവ് ലോ സെക്രട്ടറി വിശ്വനാഥന്‍ നായരെ എനിക്കറിയാം. പുള്ളിക്ക് രണ്ട് മക്കളല്ലേ. നിങ്ങള്‍ ഇളയതോ മൂത്തതോ?\'ഇളയതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മൂത്തയാള്‍ നേവിയിലാണെന്നറിയാം താങ്കള്‍ എന്ത് ചെയ്യുന്നു. അതോടെ
മോഹന്‍ലാലിന്റെ ഗ്യാസ് പോയി. ഒരു സ്റ്റാറിനെ തിരിച്ചറിയാത്തകൊണ്ട് സത്യന്‍ അന്തിക്കാട് കാറിന്റെ പിന്നിലെ ലൈറ്റിട്ടു. അപ്പോള്‍ അയാള്‍ ചോദിച്ചു ജോലിയൊന്നും ആയില്ലേ, ഒന്നും പറയാതെ മോഹന്‍ലാല്‍ ചാരിയിരുന്ന് ഉറങ്ങി. എറണാകുളത്തെത്തിയപ്പോള്‍ അയാളിറങ്ങി. യാത്ര പറഞ്ഞു. \'വിശ്വനാഥന്‍ നായരുടെ മകന്‍ ഉറക്കത്തിലാണെന്ന് തോന്നുന്നു. ഉണര്‍ത്തേണ്ട. പറഞ്ഞാല്‍ മതി എന്ന് പറഞ്ഞ് അയാള് പോയി. പോയിക്കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു. \'ഇയാളെയൊക്കെ കയറ്റിക്കൊണ്ടുവന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ.\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha