കോടതിവിധികേട്ട് സല്‍മാന്‍ പൊട്ടിക്കരഞ്ഞു

വാഹനാപകട കേസില്‍ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി കേട്ട സല്‍മാന്‍ഖാന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. നേരത്തെ വിധി കേള്‍ക്കാന്‍ സല്‍മാന്‍ എത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് സല്‍മാന്‍ ഉച്ചയോടെ കോടതിയിലെത്തിയിരുന്നു. കറുപ്പും വെളുപ്പും കലര്‍ന്ന ഷര്‍ട്ടും പാന്റ്‌സും ധരിച്ചാണ് സല്‍മാന്‍ കോടതിയില്‍ എത്തിയത്. സഹോദരി അല്‍വിദ, മാനേജര്‍ രേഷ്മ ഷെട്ടി എന്നിവരും സല്‍മാനൊപ്പമുണ്ടായിരുന്നു.
സല്‍മാനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടു തന്നെ സംശയത്തിന്റെ ആനുകൂല്യം സല്‍മാന് ലഭിക്കേണ്ടതാണെന്നും ഹൈക്കോടതി ജഡ്ജി എ.ആര്‍.ജോഷി പറഞ്ഞിരുന്നു. ഇതോടെ സല്‍മാന്റെ മുഖത്ത് ചിരി പ്രകടമായിരുന്നു . തുടര്‍ന്ന് എല്ലാ കുറ്റങ്ങളില്‍ നിന്നും സല്‍മാനെ ഒഴിവാക്കുന്നു എന്നുകൂടി കോടതി പ്രഖ്യാപിച്ചതോടെയാണ് സല്‍മാന്‍ പൊട്ടിക്കരഞ്ഞത്. വിധികേട്ടപ്പോള്‍ തന്നെ സഹോദരി അല്‍വിദ സല്‍മാനെ കെട്ടിപ്പിടിച്ചു. സന്തോഷാധിക്യത്താല്‍ അല്‍വിദയും കരഞ്ഞു. തുടര്‍ന്ന് സല്‍മാന്‍ അല്‍വിദയെ ചേര്‍ത്ത് പിടിച്ച് സന്തോഷം പങ്കിട്ടു.
കോടതി വിധി വന്നതോടെ താരത്തെ ഒരുനോക്കുകാണാന്‍ കോടതിയിലും പുറത്തും ഉണ്ടായിരുന്ന അഭിഭാഷകര്‍ അടക്കമുള്ളവര്‍ തിക്കിതിരക്കി. സല്‍മാനെ വെറുതേ വിട്ടതറിഞ്ഞ് മുംബൈ ബാന്ദ്രയിലെ സല്‍മാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ ആരാധകര്‍ ആഹഌദപ്രകടനം നടത്തി. രാവിലെ തന്നെ ആരാധകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ന് ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയതോടെ ആരാധകര്‍ ചെറു സംഘങ്ങളായി വീടിന് മുന്നിലെത്തി ആഹഌദ പ്രകടനം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha