ഡിസൈന്‍ ചെയ്ത സിനിമകളില്‍ പൃഥ്വിരാജ് ഇനി അഭിനയിക്കില്ല

സംവിധായകന്‍ ഇന്നയാള്‍, തിരക്കഥാകൃത്ത് ശ്രദ്ധേയന്‍ പാട്ടെഴുതുന്നത് മറ്റൊരു പ്രമുഖന്‍ എന്ന് പറഞ്ഞ് വരുന്ന പ്രോജക്ടുകളില്‍ ഇനി അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്. അതേസമയം നല്ല സിനിമയാണെന്ന് വിചാരിച്ച് തെരഞ്ഞെടുക്കുന്ന സിനിമ വിജയിക്കുമെന്ന് ഉറപ്പുമില്ലെന്നും താരം വ്യക്തമാക്കി. അപ്പോഴും എന്തിന് ആ സിനിമകള്‍ ചെയ്തു എന്നതിന് തനിക്ക് വ്യക്തമായ ഉത്തരമുണ്ടെന്ന് താരം പറഞ്ഞു. മുംബൈയ് പൊലീസ് പോലൊരു സിനിമ ഹിറ്റായത് ബോളിവുഡില്‍ പലര്‍ക്കും വിശ്വസിക്കാനായില്ല.
അടുത്ത കാലത്ത് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി. പ്രേക്ഷകരോട് അതിന് നന്ദിയുണ്ട്. വിജയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. പരാജയങ്ങള്‍ വരുമ്പോള്‍ കുറേക്കൂടി കറക്ട് ചെയ്യാന്‍ നോക്കും. അധ്വാനിക്കാന്‍ ശ്രമം നടത്തും. പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കും. വിജയങ്ങള്‍ വരുമ്പോള്‍ പേടിയാവും. അടുത്തത് എന്ത് ചെയ്യണമെന്ന്. എന്നാല്‍ ആ പേടിയുടെ അടിമയാകരുത് എന്നാണ് താരം പറയുന്നത്. ഇക്കാര്യം നിവിന്‍ പോളിയോട് പറഞ്ഞിരുന്നു. നിവിന് അത് ഇഷ്ടപ്പെട്ടു. എന്നാല്‍ നിവിന്‍ അത് അനിസരിക്കണമെന്ന് രാജുവിന് വാശിയില്ല.
പുതിയമുഖം ഹിറ്റായത് കൊണ്ട് മാത്രം അഭിനയിച്ച ചില ചിത്രങ്ങളുണ്ട്. ഒരു ഘട്ടമെത്തിയപ്പോള്‍ താരത്തിന് മനസിലായി കരിയര്‍ തന്റെ നിയന്ത്രണത്തിലാണെന്ന്. അതോടെയാണ് സെലക്ട് ചെയ്ത് അഭിനയിക്കാന്‍ തുടങ്ങിയത്. ആടുജീവിതം, ഹരിഹരന്‍ സാറിന്റെ സിനിമ എന്നിവ കരിയറില്‍ നിര്‍ണായകമാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha