മാമുക്കോയയുടെ സുഹൃത്തായിരുന്നു മൊയ്തീന്‍

കാഞ്ചനമാലയും മൊയ്തീനും കേരളക്കരയാകെ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മൊയ്തീന്റെ പഴയസുഹൃത്ത് മാമുക്കോയക്ക് സന്തോഷം. ഇത്രയും ഉല്‍സാഹമുള്ള ഒരു ചെറുപ്പക്കാരനെ വേറെ കണ്ടിട്ടില്ലെന്ന് മാമുക്കോയ. കലയിലും സാഹിത്യത്തിലും സ്‌പോട്‌സിലും സാമൂഹ്യപ്രവര്‍ത്തനത്തിലും ഒരുപോലെ തല്‍പ്പരനായിരുന്നു മൊയ്തീന്‍. മൊയ്തീന്റെ നാടകങ്ങളില്‍ മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. മുക്കത്താണ് വീടെങ്കിലും മൊയ്തീന്‍ മിക്കവാറും കോഴിക്കോട്ട് വരും. കാഞ്ചനയോടുള്ള പ്രണയവും അത് വീട്ടിലുണ്ടാക്കിയ പ്രശ്‌നങ്ങളുമാണ് മൊയ്തീനെ കോഴിക്കോട്ടേക്ക് അടുപ്പിച്ചത്.
മൊയ്തീന്റെ മരണം ഏറെ വിഷമിപ്പിച്ചു മാമുക്കോയയെ. അതുപോല ജോണ്‍ ഏബ്രഹാമിന്റെ മരണവും. ഒരു നോമ്പുകാലത്തായിരുന്നു അത്. നോമ്പ് പലഹാരങ്ങളുമായി മാമുക്കോയ ജോണിനെ കാണാന്‍ ചെന്നു. അവിടെ വലിയ ആള്‍ക്കൂട്ടവും ബഹളവും. ടെറസില്‍ നിന്ന് വീണ ജോണിനെ ആസ്പത്രിയില്‍ കൊണ്ടു പോയിരുന്നു. മാമുക്കോയ നേരെ അവിടേക്ക് പാഞ്ഞു. ചെന്നപ്പോഴേക്കും മരിച്ചിരുന്നു. തിരിച്ച് വരും വഴി കല്ലായി പുഴയിലേക്ക് പലഹാരങ്ങളെറിഞ്ഞു.
വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ അങ്ങനെ എത്ര എത്ര സൗഹൃദങ്ങള്‍ മാമുക്കോയ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ബാബുരാജുമായും യേശുദാസുമായും സിനിമയില്‍ വരുന്നതിന് മുമ്പ് പരിചയമുണ്ട്. യേശുദാസ് വലിയ മനുഷ്യസ്‌നേഹിയാണ്. ബാബുരാജിന്റെ കുടുംബത്തോട് ചോദിച്ചാല്‍ അത് അറിയാമെന്നും മാമുക്കോയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha