ഞാന്‍ പോയതല്ല എന്നെ പുറത്താക്കിയത്... രണ്ടു മാസം വെറുതെ ഇരുത്തി കറുത്തമുത്തുകാര്‍ പണി തന്നു; വേദനയോടെ പ്രോമി

ഏഷ്യാനെറ്റിലെ ജനപ്രിയസിരിയലായ കറുത്ത മുത്തില്‍ നിന്നും തന്നെ മന:പൂര്‍വം മാറ്റിയതാണെന്നാരോപിച്ചു സീരിയലിലെ നായിക പ്രേമി വിശ്വനാഥ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നായിക ഈ വിവരം അറിയിച്ചത്. കറുത്ത മുത്ത് എന്ന സീരിയലില്‍ തനിക്കു പകരം ഇപ്പോള്‍ വേറെ ആളാണെന്നും താന്‍ മനപ്പൂര്‍വം മാറിയതാണെന്ന തെറ്റിധാരണ പലര്‍ക്കുമുണ്ടെന്നും അത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും പ്രേമി പറയുന്നു.
ഒരു കാലത്ത് താന്‍ സജീവമായ സീരിയലായിരുന്നു കറുത്ത്. പിന്നിട് താനും ഉണ്ടാവേണ്ട രംഗങ്ങള്‍ മനപ്പൂര്‍വം വെട്ടിമാറ്റി രണ്ടു മാസം പണിയൊന്നും തരാതെ വെറുതേയിരുത്തി. ഇങ്ങനെ വെറുതെയിരുന്നപ്പോള്‍ ഫ്‌ലവേഴ്‌സ് ചാനലില്‍ അടുത്തയിടയ്ക്കു തുടങ്ങിയ കുട്ടിക്കലവറ എന്ന കുട്ടികളുടെ പ്രോഗ്രാമില്‍ അവതാരകയാവാന്‍ അവസരം കിട്ടി.
താല്‍കാലികമായി ആ പ്രോഗ്രാമില്‍ വേറെ സീരിയല്‍ തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്ന താന്‍ ജോയിന്‍ ചെയ്യുകയായിരുന്നുവെന്നും ഇതറിഞ്ഞ കറുത്ത മുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ കാരണം പറഞ്ഞു തന്നെ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നു. പക്ഷെ അത് തന്നെ മാറ്റാനുള്ള ഒരു കാരണമായി കറുത്തമുത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നുവെന്നേയുള്ളൂ. അതിനു മുന്‍പേ അവര്‍ തന്നെ ഒഴിവാക്കിയിരുന്നു.
കറുത്തമുത്തില്‍ നിന്നു തന്നെ ഒഴിവാക്കിയത് ഒരുപാടു വിഷമിപ്പിച്ചു. ഫ്‌ലവേഴ്‌സിലെ പ്രോഗ്രാം ചെയ്യാന്‍ വന്നതുകൊണ്ടാണ് ഇങ്ങനെ കറുത്ത മുത്ത് ടീം പെരുമാറിയതെന്ന് മനസിലാക്കിയ ഫ്‌ലവേഴ്‌സ് ചാനല്‍ എം.ഡി ആര്‍. ശ്രീകണ്ഠന്‍നായര്‍ നേരിട്ടിടപെട്ടു തനിക്കു മൂന്നു മണി എന്ന സീരിയലില്‍ അവസരം തന്നു. ഇപ്പോള്‍ മൂന്നു മണി സീരിയലിലെ കഥാപാത്രവും, കുട്ടിക്കലവറ എന്ന പ്രോഗ്രാമിലെ അവതരണവും മലയാളി പ്രേക്ഷകര്‍ രണ്ടുകൈയും നിട്ടി സ്വികരിക്കുകയാണ്. അതിന് താന്‍ നന്ദിയുള്ളവളാണെന്നു പ്രേമി അറിയിച്ചു.
ഏഷ്യാനെറ്റ് സീരിയല്‍ കറുത്ത മുത്തില്‍ നിന്നും മനപ്പൂര്‍വം ഒഴിവായെന്ന പ്രചരണം വ്യാപകമായതുകൊണ്ടാണ് താന്‍ ഈ പോസ്റ്റ് ഫേസ് ബൂക്കിലൂടെ അറിയിക്കുന്നതെന്നും പ്രോമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha