ജയസൂര്യയുടെ കളി സു സുവില്‍ നടന്നില്ല

പതിവ് പോലെ സിനിമകളില്‍ ഇടപെടാന്‍ ജയസൂര്യ ശ്രമിച്ചെങ്കിലും രഞ്ജിത് ശങ്കര്‍ സമ്മതിച്ചില്ല. ജയസൂര്യയുടെ നിര്‍ദ്ദേശങ്ങളൊക്കെ സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ ചെയ്താന്‍ മതിയെന്ന് തുറന്നടിച്ചു. അത് ചിത്രത്തിന് ഗുണമേ ചെയ്തിട്ടുള്ളെന്ന് അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. സാധാരണ ജയസൂര്യ ലൊക്കേഷനില്‍ രാവിലെ ഒന്‍പതിനാണ് എത്തുക. ഏഴ് മണിക്ക് ശേഷം അഭിനയിക്കാന്‍ താല്‍പര്യം കാട്ടാറില്ല. ജിലേബി എന്ന സിനിമയുടെ എല്ലാ മേഖലയിലും ജയസൂര്യ ഇടപെട്ടു. സംവിധായകന്‍ അരുണ്‍ ശേഖറിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. അതോടെ പടം എട്ട് നിലയില്‍ പൊട്ടി.
ജയസൂര്യയും രഞ്ജിത് ശങ്കറുമാണ് സു സു നിര്‍മിച്ചത്. സ്വന്തം നിര്‍മാണ സംരംഭമായത് കൊണ്ട് രാവിലെ ഏഴ് മണിക്ക് ജയസൂര്യ ഷോട്ടിന് തയ്യാറാകും. രാത്രി ഒമ്പതര വരെ അഭിനയിക്കും. അതുകൊണ്ട് 28 ദിവസം കൊണ്ട് സിനിമ തീര്‍ന്നു. ഒന്നേകാല്‍ കോടിക്ക് ഫസ്റ്റ് കോപ്പി റെഡിയായി. ജയസൂര്യയുടെ പ്രതിഫലമായ 70 ലക്ഷവും രഞ്ജിത് ശങ്കറിന്റെ പ്രതിഫലമായ 40 ലക്ഷവും കൂട്ടാതെയാണിത്. സിനിമ തുടങ്ങുന്നത് 40 ദിവസം മുമ്പ് മറ്റ് സിനിമകളില്‍ അഭിനയിക്കരുതെന്ന് രഞ്ജിത് ശങ്കര്‍ നിര്‍ദ്ദേശിച്ചു. താരം അതിന് വഴങ്ങി.
അമര്‍ അക്ബര്‍ ആന്റണിയില്‍ കോമഡി സീനുകളില്‍ ഇടപെടാന്‍ ജയസൂര്യ ശ്രമിച്ചിരുന്നു. എന്നാല്‍ നാദിര്‍ഷ അനുവദിച്ചില്ല. അടുത്തിടെ ഇറങ്ങിയ അറമും സു സുവും ഒഴികെയുള്ള എല്ലാ ജയസൂര്യ ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha