മഞ്ജുവാര്യരെ ജീവിക്കാന്‍ സമ്മതിക്കാതെ വേട്ടയാടുന്നത് ആര്? വാട്‌സ് ആപ്പ് മെസേജിന് പിന്നില്‍ ദിലീപെന്ന് ആരോപണം

പിരിഞ്ഞിട്ടും പരസ്പം പഴിചാരാതെ സമാധാനമായി ബഹുമാനത്തോട് കൂടി ജീവിക്കുന്നവരാണ് ദീലീപും മഞ്ജുവാര്യരും. ഇന്നാല്‍ ഈയിടെയായി ഇതിന് ഇളക്കം തട്ടിയതായാണ് സൂചന. ഇപ്പോഴുണ്ടായ മെസേജ് വിവാദത്തിന് പിന്നിലും ദിലീപിന്റെ കരങ്ങളുണ്ടെന്ന രീതിയിലാണ് പ്രചരണം കൊഴുക്കുന്നത്. ഇത് മഞ്ജുവാര്യര്‍ വിശ്വസിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മെസേജിന് പിന്നില്‍ ആദ്യഭര്‍ത്താവായ ദീലീപെന്ന് മഞ്ജുവിന് സംശയമുള്ളതായി അടുത്ത സുദൃത്തുക്കളോട് പറഞ്ഞതായാണ് സൂചന. നേരത്തെ മഞ്ജുവിനെ സിനിമാമേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇത് ദിലീപ് നിഷേധിച്ചരുന്നു.
ഒരു പരസ്യ സംവിധായകനുമായി മഞ്ജു പ്രണയത്തിലാണെന്ന വാര്‍ത്തയും ഒപ്പം ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശവുമാണ് ചൂടപ്പം പോലെ പ്രചരച്ചത്. ദിലീപ് കാവ്യ ബന്ധത്തിനെപറ്റിയും ഈ മെസേജില്‍ പറഞ്ഞിട്ടുണ്ട്.
സംവിധായകനുമായുള്ള പ്രണയവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ ചാറ്റ് ചെയ്ത നിലയില്‍ ആണ് വാട്‌സ്ആപ്പ് പ്രചരിച്ചത്. സംവിധായകന്റെ മൊബൈല്‍ ഫോണില്‍ നിന്നും സ്‌ക്രീന്‍ഷോട്ട് എടുത്ത തരത്തിലാണ് സന്ദേശങ്ങള്‍ ഉള്ളത്.
എന്നാല്‍ പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നടി ഇപ്പോള്‍. വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും മഞ്ജു കേന്ദ്രസംസ്ഥാന ആഭ്യന്തര വകുപ്പുകളെ സമീപിക്കുമെന്നാണ് സൂചന. ജീവിക്കാന്‍ സമ്മതിക്കാതെ തന്നെ ചിലര്‍ വേട്ടയാടുന്നത് നിര്‍ഭാഗ്യകരമെന്നാണ് നടിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha