കറുത്ത മുത്തിന്റെ കള്ളം പൊളിച്ച് സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍, കേരളം അറിയപ്പെടുന്ന താരമാക്കിയതിന്റെ നന്ദിയില്ലെന്നും പ്രവീണ്‍

തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതാണെന്ന പ്രേമി വിശ്വനാഥിന്റെ കള്ളം പൊളിഞ്ഞു. പ്രേമിയുടെ ആരോപണത്തിന് മറുപടിയുമായി സീരിയലിന്റെ സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍ രംഗത്തെത്തി. അഭിനയം പോലും അറിയാത്ത പ്രേമിയെ അത് പഠിപ്പിച്ചത് ദിവസങ്ങള്‍ എടുത്ത തങ്ങളാണ്. എന്നാല്‍ അതിലൊക്കെ ഒരു നന്ദി പറയാന്‍ പോലും പ്രേമിക്ക് പറ്റിയിട്ടില്ല. പരമ്പര തുടങ്ങി 25,30 എപിസോഡ് ആയപ്പോള്‍ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണ്. അത് 300 എപിസോഡുകള്‍ വരെ നീണ്ടത് അവരുടെ ഭാഗ്യം. അതുകൊണ്ട് കേരളം അറിയുന്ന താരമാവാന്‍ കഴിഞ്ഞല്ലോ. സന്തോഷം, സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കറുത്ത മുത്തിന്റെ പ്രിയ പ്രേക്ഷകരെ
രണ്ടു മാസമല്ല അതിലും ഏറെയായി ശ്രീമതി. പ്രേമി വിശ്വനാധിനെ കറുത്ത മുത്തിള്‍ നിന്നും കഥാപരമായി മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമല്ലോ. സത്യത്തില്‍ പരമ്പര തുടങ്ങി 2530 എപിസോഡ് ആയപ്പോള്‍ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണ്. അത് 300 എപിസോഡുകള്‍ വരെ നീണ്ടത് അവരുടെ ഭാഗ്യം. അതുകൊണ്ട് കേരളം അറിയുന്ന താരമാവാന്‍ കഴിഞ്ഞല്ലോ. സന്തോഷം.
കറുത്ത നിറമുള്ള ഒരാളെ നായിക ആക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. കിഷോര്‍ സത്യയുടെ സുഹൃത്ത് ദിനേശ് പണിക്കരുടെ ഫേസ് ബുക്ക് സുഹൃത്തായിരുന്നു ശ്രീമതി. പ്രേമി. ഇവര്‍ കറുപ്പാണെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നവരോട് ചോദിക്കാന്‍ കിഷോര്‍ പറയുകയും താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചതനുസരിച്ച് കഥയെയും കഥാപാത്രത്തെയും പ്രജക്റ്റ് നെക്കുറിച്ചും അവരോടു സംസാരിച്ചു ഓഡീഷന് വരാന്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റില്‍ അഭിനയം അറിയില്ലെന്ന് ബോധ്യമായെങ്കിലും അവരുടെ കറുപ്പ് നിറവും രൂപവും കൊണ്ട് മാത്രം നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കൊണ്ട് ഇവര്‍ക്ക് അഭിനയത്തിന്റെ വര്‍ക്ക് ഷോപ്പ് നല്‍കി ഞങ്ങള്‍.തുടര്‍ന്ന് സഹ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പിന്തുണയും ക്ഷമയും കൊണ്ട് നിരവധി ടെയ്ക്ക്കളും സമയവും എടുത്താണു അവരെ അഭിനയം പഠിപ്പിചെടുത്തത്. ഇത്രയും പേരുടെ അദ്ധ്വാനവും കൂടെയുണ്ട് നിങ്ങള്‍ അറിയുന്ന ശ്രീമതി.പ്രേമി വിശ്വനാഥ് എന്ന താരപ്പിറവിക്ക് പിറകില്‍.
പുതിയ ചാനെലില്‍ എത്തിയപ്പോള്‍ പലര്‍ക്കും നന്ദി വര്‍ഷിച്ച പ്രേമി, ഇന്നത്തെ പ്രേമി വിശ്വനാഥ് ആക്കുവാന്‍ പാടുപെട്ട ആര്‍ക്കെങ്കിലും ഇതിന് മുന്‍പ് നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ന് പുതിയ ചാനെലിനെയും ആള്‍ക്കാരെയും പ്രകീര്തിക്കുമ്പോള്‍ നിങ്ങളെ താരമാക്കിയ ഞങ്ങളെയും ഏഷ്യാനെറ്റിനെയും മറക്കുന്നതിനെ ഗുരുത്വ ദോഷം എന്ന് പറയുന്നില്ല. കാരണം ആദ്യമേ അത് ഇല്ലായിരുന്നല്ലോ.
പുതിയ നടീ നടന്മാര്‍ക്ക് എഗ്രിമെന്റ് വെക്കുന്നത് നാട്ട് നടപ്പാണ്.പ്രേമി നല്‍കിയ ബയോ ഡാറ്റ പ്രകാരമാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. ഒപ്പിടാന്‍ മാതാപിതാക്കളെയും കൂട്ടി വരണമെന്നും പറഞ്ഞിട്ടും ഒരിക്കലും അവരെയും കൊണ്ട് വന്നില്ല. ഷൂട്ടിങ്ങ് തുടങ്ങികഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് അവര്‍ നല്കിയ വിവരങ്ങള്‍ പലതും വ്യാജമായിരുന്നു എന്ന്! അങ്ങനെയൊരു കള്ളത്തരത്തിന്റെ ആവശ്യം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായും ഇല്ല. നമ്മുടെ കൂട്ടത്തില്‍ ഉള്ളത് സത്യാസന്ധതയുള്ള ഒരാള്‍ അല്ല എന്നറിഞ്ഞാല്‍ അങ്ങനെ ഒരാളെയും കൊണ്ട് എങ്ങനെ ഒരു നീണ്ട യാത്രപോകും. ഈ കാരണം കൊണ്ടാണ് 2530 ആയപ്പോള്‍ തന്നെ ഇവരെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞത്.
തുടര്‍ന്നും എന്റെ സെറ്റില്‍ ശ്രീമതി. പ്രേമി കാരണം നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതൊന്നും വിവരിച്ചു ഈ താരത്തെ നാണം കെടുത്താന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഒരു ഉദാഹരണം മാത്രം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു .
ഒരു ഷെഡ്യൂളില്‍, ഷൂട്ടിങ്ങ് തുടങ്ങാന്‍ തയ്യാറായ തലേന്ന് പറയുന്നു, കണ്ണ് ദീനം കാരണം വരാന്‍ പറ്റില്ലാന്നു . ഷൂട്ട് മുടങ്ങി. വിശ്വാസ്യതക്കു വേണ്ടി അസുഖം വന്ന കണ്ണുകളുടെ പടവും പ്രോഡക്ഷന്‍ കണ്ട്രോലെര്‍ക്ക് വാട്‌സ് ആപ് ചെയ്തും കൊടുത്തു. പക്ഷെ തൊട്ടടുത്ത ദിവസം വരാം അസുഖം കുറഞ്ഞു എന്ന് പറഞ്ഞത് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്തു.അവര്‍ വന്നു. കണ്ണിനു കുഴപ്പമൊന്നും കണ്ടില്ല. പ്രിയ പ്രേക്ഷകരെ അപ്പോഴേക്കും ഞങ്ങള്‍ അറിഞ്ഞിരുന്നു അല്ലാ ദൈവമായിട്ട് അറിയിച്ചു. കണ്ണില്‍ ഗ്ലിസറിനൊ മറ്റോ ഇട്ടു പടമെടുത്തു അയച്ച നിങ്ങളുടെ കറുത്ത മുത്ത് ഷൂട്ടിങ്ങിനു വരാതെ ഏതോ ക്ഷേത്രത്തില്‍ നൃത്ത പരിപാടി നടത്തുകയായിരുന്നു എന്ന് ! സരസ്വതി ദേവിയുടെ കണ്ണിലാണ് അവര്‍ ഇട്ട ഗ്ലിസറിന്‍ വീണതെന്ന് താരം അറിഞ്ഞില്ല
എന്റെ മൊത്തം ക്രൂവില്‍ ഇവര്‍ മൂലം പല പ്രശ്‌നങ്ങളും ഉണ്ടായി. ചിലര്‍ പ്രോജക്റ്റ് വിട്ടുപോയി. ചിലരെ എനിക്ക് ഒഴിവാക്കെണ്ടിയും വന്നു. കറുത്ത മുത്തിലെ സഹ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇവരെയും കൊണ്ട് തുടര്‍ന്ന് പോകാന്‍ പറ്റാത്ത സാഹചര്യം വന്നത് കൊണ്ടാണ് കഥാപരമായി കുറെ നാളായി ശ്രീമതി.പ്രേമിയെ ഒഴിവാക്കി നിര്‍ത്തിയത്.
പിന്നെ ആയിരത്തി അഞ്ഞൂറ് രൂപയെ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ എന്ന ചില നവ മാധ്യങ്ങള്‍ എന്തോ അപരാധം പോലെ എഴുതിയും കണ്ടു. അഭിനയം ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വരുന്ന ഇത്തരക്കാര്‍ക്ക് ആരെങ്ങിലും അയ്യായിരമോ പതിനായിരമോ (പ്രതി ദിനം) പ്രതിഫലം കൊടുക്കുമോ എന്ന് ദയവായി മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഉള്ള ആരോടെങ്ങിലും ഒന്ന് തിരക്കി നോക്കാനും അപേക്ഷിക്കുന്നു.
എഗ്രിമെന്റ് പ്രകാരം, കറുത്ത മുത്തിന്റെ കാലയളവില്‍ അനുവാദമില്ലാതെ മറ്റ് പ്ര?ജക്റ്റ്കള്‍ ചെയ്യരുത് എന്ന നിബന്ധന തെറ്റിച്ചത് കൊണ്ട് അവരെ മാറ്റി എന്നത് സാങ്കേതികം മാത്രം. ഈ പരമ്പര ആരംഭിച്ചപ്പോള്‍ മുതല്‍ ശ്രീമതി.പ്രേമി മൂലം ഉണ്ടായ ബുദ്ധിമുട്ടുകളുടെ ഒരു പരിണാമ ഗുപ്തിയായി മാത്രം ഈ ഒഴിവാക്കലിനെ കണ്ടാല്‍ മതി. ഗുരുത്വതിലും, സത്യസന്ധതയിലും, തൊഴില്‍ നീതിയിലും അങ്ങളെ പലതിലും വിള്ളലുകള്‍ ഉള്ള ഒരു വ്യക്തിയും കൊണ്ട് മുന്നൂറില്‍ അധികം എപിസോഡുകള്‍ കൊണ്ടുപോയ എന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു വിലയും ഇല്ലേ എന്റെ പ്രിയപ്പെട്ടവരേ ..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha