സല്‍മാന്‍ ഖാന്‍ ഉള്ളപ്പോള്‍ സ്വന്തം സഹോദരന്റെ ആവശ്യമില്ലെന്ന് ഷാരൂഖ് ഖാന്‍

ബോളിവുഡ് താരങ്ങളായ സല്‍മാനും ഷാരൂഖും പുറമേ അടുപ്പമുണ്ടെങ്കിലും അത്രയ്ക്ക് സുഹൃത്തെന്നുമായിരുന്നില്ല ഇരുവരും. എന്നാല്‍ ഇപ്പോളിതാ സുഹൃത്തായിട്ടല്ല സ്വന്തം സഹോദരനായിട്ടാണ് സല്‍മാന്‍ ഖാനെ ഷാരൂഖ് ഖാന്‍ അഭിസംബോദന ചെയ്തിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ഉള്ളപ്പോള്‍ തന്റെ സ്വന്തം സഹോദരന്റെ ആവശ്യമില്ലെന്ന് ഷാരൂഖ് പറഞ്ഞിരിക്കുന്നു. ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കുമ്പോഴാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറയുന്നത്.
തന്റെ രണ്ട് ആണ്‍ മക്കളുമായും ഞാന്‍ സൗഹൃദത്തിലാണെന്നും, അതു പോലൊരു സുഹൃത്താണ് സല്‍മാന്‍ ഖാനെന്നും ഷാരൂഖ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹ ചടങ്ങില്‍ ഷാരൂഖ് ഖാന്‍ എത്തിയതോടെ ഇരുവരുടെയും പിണക്കം മറുന്നുവെന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനെല്ലാം പുറമേ ഷാരൂഖിന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ സല്‍മാന്‍ ഖാന്‍ ഒരു കിടലന്‍ ആശംസകളുമായെത്തിയതും വാര്‍ത്തകളായിരുന്നു. കൂടാതെ അവര്‍ ഒരിമിച്ചു നിന്ന് എടുത്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha