മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ആകണമെന്ന് സ്വപ്‌നത്തില്‍ പോലുമില്ലെന്ന് ബിജു മേനോന്

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ആകണമെന്ന വലിയ മോഹങ്ങളൊന്നും ഈ താരത്തിനില്ല. പക്ഷേ പ്രേഷകര്‍ ഈ താരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനെ കണ്ടിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘസന്ദേശം അങ്ങനെ നിരവധി സിനിമകളില്‍ കൂടി ബിജു മേനോന്‍ എന്ന നടനെ സിനിമ പ്രേമികള്‍ മസ്സില്‍ ഏറ്റിയിരുന്നു. കൂടാതെ ബിജു മേനോന്‍ എന്ന നടനില്‍ ഒരു സൂപ്പര്‍സ്റ്റാറിനെയും കണ്ടിരുന്നു. പക്ഷെ കാലം ബിജു മേനോന് കരുതി വച്ചത് മറ്റൊന്നായിരുന്നു.
എന്നാല്‍ അങ്ങനെ ഒരു താരപദവി താനൊരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നാണ് ബിജു മേനോന്‍ പറയുന്നത്. എന്റെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള അംഗീകാരം മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ എന്നും ബിജു മേനോന്‍ പറഞ്ഞു. ഞാന്‍ എന്നും നോക്കിക്കാണുന്ന സൂപ്പര്‍ താരങ്ങള്‍ മമ്മൂക്കയും ലാലേട്ടനും തന്നെയാണ്. അവര്‍ക്കൊപ്പമുള്ള ഒരു പദവി എന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ല. പിന്നെ ഞാനെന്തിന് അതിനുവേണ്ടി കഷ്ടപ്പെടണം.
വെള്ളിമൂങ്ങയുടെ വിജയം എത്രത്തോളം തന്റെ കരിയറിനെ സ്വാധീനിച്ചു എന്നതുള്‍പ്പടെ സിനിമാ വിശേഷങ്ങളെ കുറിച്ച് ഒരു ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha