ആറുകോടി നയന്‍സ് തന്നിട്ടില്ലെന്ന് ധനുഷ്

നാനും റൗഡി താന്‍ സിനിമ പൂര്‍ത്തീകരിക്കുന്നതിനായി നയന്‍താര 6 കോടി നല്‍കിയിട്ടില്ലെന്ന് ധനുഷ്. ചിത്രീകരണത്തിനിടെ ധനുഷുമായി സംവിധായകന്‍ വിഘ്‌നേശ് ശിവന് പ്രശ്‌നങ്ങളുണ്ടായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രീകരണം നീണ്ടുപോയത് സംവിധായകന്റെ കുഴപ്പം മൂലമാണെന്നും ഇതുമൂലം സിനിമയുടെ നിര്‍മാതാവായിരുന്ന ധനുഷിന് വന്‍സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമായിരുന്നു വാര്‍ത്ത വന്നത്.
തുടര്‍ന്ന് ചിത്രത്തിലെ നായികയായിരുന്ന നയന്‍താര ആറുകോടി രൂപ നല്‍കി കടം തീര്‍ത്തെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതൊക്കെ വെറും വ്യാജവാര്‍ത്തകളായിരുന്നുവെന്നും ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ച മുഴുവന്‍ തുകയും വണ്ടര്‍ബാര്‍ ഫിലിംസിന്റെ പേരിലാണെന്ന് ധനുഷ് പറയുന്നു.
സിനിമയുടെ ചിത്രീകരണം ഉദ്ദേശിച്ചതിലും കൂടുതല്‍ നീണ്ടുപോയത് കുറച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നയന്‍താര ഒരു പൈസപോലും ഈ സിനിമ പൂര്‍ത്തീകരിക്കുന്നതിനായി ചിലവാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha