ദുല്‍ഖര്‍ വാപ്പയെ അനുകരിക്കില്ല

മലയാളത്തിലെ മിക്ക യുവനടന്‍മാരും മമ്മൂട്ടിയെ പോലെ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റൊരാളെ അനുകരിക്കല്‍ അഭിനയമല്ലെന്ന് ദുല്‍ഖര്‍. തനിക്ക് സ്വന്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു. സിനിമയില്‍ തന്റേതായ സ്‌പേസ് കിട്ടിയാല്‍ സന്തോഷവാനാണെന്നും താരം പറഞ്ഞു. പക്ഷെ, വ്യക്തി ജീവിതത്തില്‍ വാപ്പിച്ചിയാണ് മാതൃകാ പുരുഷനെന്നും താരം വ്യക്തമാക്കി. പലപ്പോഴായി വാപ്പച്ചിയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അറിവും സ്വാധീനവുമാണ് തന്നെ ആകര്‍ഷിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു.
ഒരു നല്ല ഭര്‍ത്താവ് എങ്ങനെ ആയിരിക്കണം, കുടുംബനാഥന്റെ റോളെന്താണ്, അച്ഛന്റെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെ ഇതെല്ലാം വാപ്പച്ചി ജീവിതത്തിലൂടെ കാട്ടിത്തന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. പല യുവതാരങ്ങളും ശരീരസൗന്ദര്യത്തിലും മമ്മൂട്ടിയെ അനുകരിക്കാറുണ്ട്. എന്നാല്‍ ദുല്‍ഖര്‍ അക്കാര്യത്തിലും വ്യത്യസ്തനാണ്. വാപ്പച്ചിക്ക് പെട്ടെന്ന് തടിവയ്ക്കുന്ന ശരീര പ്രകൃതിയാണ് എന്നാല്‍ തനിക്ക് എന്ത് കഴിച്ചാലും തടിവയ്ക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചി ഡയറ്റൊക്കെ കൃത്യമായി നോക്കുന്നയാളാണ്. അത് പിന്തുടര്‍ന്നാല്‍ തനിക്ക് ഇത്രയും തടി പോലും കാണില്ലായിരുന്നെന്നും താരം പറഞ്ഞു.
അതേ സമയം വാപ്പച്ചിയെ പോലെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം തനിക്ക് പണ്ട് ഉണ്ടായിരുന്നെന്ന് താരം പറഞ്ഞു. എന്നാല്‍ പിന്നീട് മാറി. വാപ്പച്ചി പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും അല്‍പസമയം കഴിയുമ്പോള്‍ അത് മാറുമെന്നും താരം പറഞ്ഞു. ചെറുപ്പത്തില്‍ വാപ്പച്ചിയെ പേടിയായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് കൂടുതല്‍ അടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha