വിക്രമും തിരുവും കൈകോര്‍ക്കുന്നു

തെന്നിന്ത്യന്‍ നടന്‍ വിക്രമു പ്രശസ്തനായ സംവിധായകന്‍ തിരുവും ഒന്നിക്കുന്നു. നാന്‍ സിഗപ്പു മനിതന്‍ എന്ന സിനിമയിലൂടെയാണ് ഇവര്‍ കൈകോര്‍ക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. വിക്രമിനെ മനസില്‍ കണ്ടാണ് ഈ കഥ ഒരുക്കിയതെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നും തിരു പറഞ്ഞു.
കഥ ഇഷ്ടപ്പെട്ട വിക്രം അഭിനയിക്കാന്‍ സമ്മതം മൂളിയതായും തിരു വെളിപ്പെടുത്തി. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യത്തോടെയോ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തില്‍ വിക്രമിന് വേറിട്ട രൂപം ഒരുക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha