നാദിര്‍ഷയ്ക്ക് ഒന്നൊന്നര പണി

വിവാഹം കഴിഞ്ഞ സമയം നാദിര്‍ഷ ഭാര്യ വീട്ടിലിരിക്കുന്നു. ഭാര്യ വീടിനടുത്തുള്ള ആള്‍ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചു. നാളെയാണ് ഉദ്ഘാടനം ജ്യോല്‍സ്യന്‍ പറഞ്ഞത് കൊണ്ടാണ് പെട്ടെന്ന് സംഘടിപ്പിച്ചതെന്ന് പറഞ്ഞു. വരാന്‍ പറ്റില്ലെന്ന് ആദ്യം ജാഡയിട്ടു. പക്ഷെ അളിയനും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി. നാളെ രാവിലെ ഏഴിനാണ് ഉദ്ഘാടനം. അതെന്താ നേരത്തെ എന്ന് ചോദിച്ചപ്പോള്‍ അതും ജ്യോല്‍സ്യന്റെ വിധിപ്രകാരമാണെന്ന് പറഞ്ഞു.
രാവിലെ ഉദ്ഘാടനത്തിന് പോകാന്‍ ഇറങ്ങിയപ്പോള്‍ അളിയന്‍ ചോദിച്ചു വരണോ, കൊണ്ടു പോയാല്‍ കാറ് ഓടിക്കും അളിയന്‍. ആരാധകരുടെ മുന്നില്‍ ഞെളിഞ്ഞ് ഇറങ്ങുകയും ചെയ്യാം. എന്നാല്‍ രാവിലെ ആയതിനാല്‍ ആള് കണ്ടില്ലെങ്കിലോ എന്നോര്‍ത്ത് അളിയനെ ഒഴിവാക്കി. കളമശേരി ഭാഗത്താണ് കട. ഉടമസ്ഥന്‍ പറഞ്ഞ സ്ഥലം നന്നായി അറിയാം. പണ്ട് അതിനടുത്തൊരു കമ്പനിയില്‍ നാദിര്‍ഷ ജോലി ചെയ്തതാണ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പഴയ സഹപ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ കാണുമെന്നും താരം വിശ്വസിച്ചു.
പറഞ്ഞ സ്ഥലത്തെത്തി നോക്കിയിട്ട് കട കാണുന്നില്ല. ഉടമസ്ഥനെ വിളിച്ചു. സ്വല്‍പം മുന്നോട്ട് വരാന്‍ പറഞ്ഞു. ചെന്നപ്പോ ആളുമില്ല, അനക്കോമില്ല. ഉടമസ്ഥനും ഭാര്യയും അവരുടെ മക്കളും ഫോട്ടോഗ്രാഫറും. പെണ്‍കുട്ടിയുടെ തലയിലെ റിബണ്‍ നാടയായി വലിച്ച് കെട്ടിയിട്ടുണ്ട്. പെട്ടിക്കട പോലൊരു കട. കണ്ടപ്പോഴേ നാദിര്‍ഷയ്ക്ക് ദേഷ്യം വന്നു. ആളുകളൊന്നുമില്ല, എന്ന് താരം ചോദിച്ചു. നാശങ്ങളെ ഒന്നും അറിയിച്ചില്ല. ശല്യങ്ങളാ അതുകൊണ്ടാ രാവിലെ ചടങ്ങ് സംഘടിപ്പിച്ചത്. ഫോട്ടോ എടുത്ത് സൂക്ഷിച്ച് വയ്ക്കാമല്ലോ. മനസില്ലാ മനസോടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങി. മടങ്ങും വഴി ഓര്‍ത്തു, അളിയനെ വിളിക്കാഞ്ഞത് എത്ര നന്നായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha