ഷാരൂഖ് ഖാന്‍ രാജ്യസ്‌നേഹിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഷാരൂഖ് ഖാന്‍ രാജ്യസ്‌നേഹിയും ദില്‍വാലെ നല്ല ചിത്രവുമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ദില്‍വാലയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ ഷാരൂഖ് ഖാനെ പിന്തുണച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ ബാബുലാല്‍ ഗൗറാണ് ഇങ്ങനെ പറഞ്ഞത്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത വിവാദത്തില്‍ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ മധ്യപ്രദേശിലെ മറ്റൊരു മന്ത്രിയായ കൈലാഷ് വിജയ്‌വാര്‍ഗിയ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖിനെ പിന്തുണച്ച് ബാബുലാല്‍ രംഗത്തു വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha