പേളിയുടെ ന്യൂ ലുക്ക് എങ്ങനെയുണ്ട്?

മലയാളികളുടെ പ്രിയപ്പെട്ട പേളി മുടി സ്‌െ്രെടറ്റണ്‍ ചെയ്‌തോ? പേളി തന്റെ ഫേസ്ബുക്കിലാണ് മുടി സ്‌െ്രെടറ്റണ്‍ ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചുരുണ്ട് നൂഡില്‍സ് പോലുള്ള മുടി തന്നെയായിരുന്നു പേളിയ്ക്ക് സ്‌റ്റൈല്‍. എന്നാല്‍ ഈ പുതിയ ലുക്ക് എന്തിന് വേണ്ടിയാണെന്ന് പേളി വെളിപ്പെടുത്തിയിട്ടില്ല.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ജുവല്‍ മേരിയ്ക്ക് പകരം വന്നതായിരുന്നു പേളി. പക്ഷേ പേളിയുടെ അവതാരണ ശൈലിയിലും വായാടിത്തവുമെല്ലാം പേളിയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. മുമ്പ് യസ് ഇന്ത്യാവിഷനിലും അമൃത ടിവിയിലുമെല്ലാം അവതാരികയായി പേളി എത്തിയിട്ടുണ്ട്.
2013ല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ പേളി സിനിമയിലെത്തി. പിന്നീട് ലാസ്റ്റ് സപ്പര്‍, ഞാന്‍, ലോഹം, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലും പേളി അഭിനയിച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്യുന്ന ജോ ആന്റ് ദി ബോയി എന്ന ചിത്രത്തില്‍ പേളിയുമുണ്ട്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈ ക്രിസ്മസിന് റിലീസ് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha