നിവിന്റേത് ഇടത്പക്ഷ കുടുംബം

തന്റേത് ഇടത്പക്ഷ കുടുംബമാണെന്ന് നിവിന്‍ പോളി. നിവിന്‍ ലെഫ്റ്റ് ഹാന്‍ഡറായത് കൊണ്ട് സിനിമയില്‍ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. പ്രത്യേകിച്ചും സ്റ്റണ്ട് രംഗങ്ങളില്‍. ഇടത് കൈ കൊണ്ട് അടിക്കുന്നത് കാണുമ്പോള്‍ ഒരു മാറ്റം പ്രേക്ഷകന് തോന്നും. അമ്മയുടെ ടീമില്‍ കളിക്കാനിറങ്ങിയപ്പോള്‍ നിവിനെ ഓപ്പണറാക്കിയതും ഇടതനായത് കൊണ്ടാണ്. നിവിന്റെ മകന്‍ രണ്ട് കൈ കൊണ്ടും എഴുതും. ഭാര്യ റിന്നയും ലെഫ്റ്റ് ഹാന്‍ഡറാണ്. മകനൂടെ ഇടത് കൈയനായാല്‍ കുടുംബം ഇടത്പക്ഷമാകുമെന്ന് നിവിന്‍ പറഞ്ഞു.
താന്‍ ഇടത് കയ്യനായതിന് നന്ദി പറയുന്നത് അച്ഛന്റെ അനുജനോടാണ്. അദ്ദേഹം ലെഫ്റ്റ് ഹാന്ററായിരുന്നു. പക്ഷെ, എല്ലാവരും കൂടി പറഞ്ഞ് അദ്ദേഹത്തെ വലത്‌കൈ കൊണ്ട് എഴുതിച്ചു. അയാളുടെ കയ്യക്ഷരം മോശമായി. പിന്നീട് നിവിനാണ് ഇടത് കയ്യനായി കുടുംബത്തില്‍ ജനിച്ചത്. പഴയ അനുഭവം വെച്ച് എല്ലാവരും നിവിനെ ഇടത് വഴിക്ക് വിട്ടു. 1983യിലെ ഇടത് കയ്യന്‍ ബാറ്റ്‌സ്മാന് ഇന്നും വലിയ കയ്യടിയാണ് ലഭിച്ചത്. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha