മോഹന്‍ലാല്‍ സ്റ്റണ്ട് മാസ്റ്ററായി

കീരിക്കാടന്‍ ജോസിന് നല്ല ഇമേജ് ലഭിച്ചതിന് പിന്നില്‍ കീരിക്കാടനും സേതുമാധവനും മാത്രമല്ല മോഹന്‍ലാലിനും മോഹന്‍രാജിനും നല്ല പങ്കുണ്ട്. ആര്യനാട്ട് കിരീടത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഫൈറ്റ് മാസ്റ്ററെത്തി. പക്ഷെ, സംവിധായകന്‍ സിബി മലയിലിന് അത്ര തൃപ്തി പോരാ. പതിവ് ശൈലിയിലാണ് മാസ്റ്റര്‍ ഓരോന്നും പ്ലാന്‍ ചെയ്തത്. സിബിമലയിലിന്റെ നിരാശ കണ്ട് മോഹന്‍ലാല്‍ പറഞ്ഞു ഈ സ്റ്റണ്ട് ഞാന്‍ പ്ലാന്‍ ചെയ്യാം.
മോഹന്‍ലാലും മോഹന്‍രാജും തമ്മില്‍ അടിക്കുകയും അതിനനുസരിച്ച് ക്യാമറ വെച്ച് ചിത്രീകരിക്കുകയുമാണ് ചെയ്തത്. ക്യാമറ ട്രോളിയില്‍ വെച്ചും കയ്യില്‍ വച്ചും എസ്.കുമാര്‍ ഏറെ വിയര്‍പ്പൊഴുക്കി. അതും വലിയ ജനക്കൂട്ടത്തിന് നടുവില്‍. പലപ്പോഴും മോഹന്‍ലാലിനും മോഹന്‍രാജിനും നല്ല പോലെ അടിയും കിട്ടി. തടിമിടുക്ക് കൊണ്ട് ഗുണ്ടയായ കീരിക്കാടനും വഴക്കിന് പോകാത്ത സേതുമാധവനും തമ്മിലുള്ള അടി സ്വാഭാവികമാകണമെന്ന സിബിമലയിലിന്റെ ആഗ്രഹം അങ്ങനെ സഫലമായി.
കിരീടത്തിലെ സ്റ്റണ്ടാണ് കീരിക്കാടനെയും സേതുമാധവനെയും ശക്തരാക്കിയത്. ഇന്നും മോഹന്‍ജോസിനെ കാണുന്നവര്‍ കീരിക്കാടന്‍ എന്നാണ് വിളിക്കുന്നത്. പലര്‍ക്കും അയാളുടെ യഥാര്‍ത്ഥ പേര് പോലും അറിയില്ല. ഇന്റര്‍നെറ്റില്‍ കീരിക്കാടന്‍ എന്ന് സെര്‍ച്ച് ചെയ്താലേ മോഹന്‍രാജിന്റെ വിവരങ്ങളും ഫോട്ടോയും ലഭിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha