അതെല്ലാം തെറ്റ്... ശ്യാമിലി തലവേദന അല്ലെന്ന് നിര്‍മാതാവ്

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന ശ്യാമിലി ചിത്രത്തിലെ നിര്‍മാതാവിന് തലവേദനയാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മാതാവ് രംഗത്തെത്തി.
തെറ്റായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എനിക്കില്ലാത്ത തലവേദന ചില മാധ്യമങ്ങള്‍ക്കുണ്ടായതില്‍ അത്ഭുതപ്പെടുന്നില്ലെന്നും നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ് പറഞ്ഞു.
നവാഗതനായ ഋഷി ശിവകുമാറാണ് വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ സംവിധായകന്‍. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ്
ശ്യാമിലി അഭിനയിക്കുന്നത്. സൂരജ് എസ്.കുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha