എന്തുകൊണ്ട് രമ്യാകൃഷ്ണന്‍ സുന്ദരിയായിരിക്കുന്നു

ശുദ്ധ വെജിറ്റേറിയനാണ് രമ്യാകൃഷ്ണന്‍. എന്നാല്‍ അതാണ് തന്റെ സൗന്ദര്യ രസഹ്യമെന്ന് താരം വിശ്വസിക്കുന്നുമില്ല. സ്ഥിരമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ, സാധിക്കാറില്ല. കുറച്ച് നാള്‍ മുമ്പ് വരെ നൃത്തം ചെയ്യുമായിരുന്നു. ഇപ്പോഴതുമില്ല. പിന്നെയുള്ളത് വിവേകത്തോടെയുള്ള ഭക്ഷണശീലമാണ്. സലാടുകളാണ് ഭക്ഷണത്തിലെ പ്രധാന ഇനം. ഏതൊരാളുടെയും സൗന്ദര്യ രഹസ്യം അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റേതാണ്.
സൗന്ദര്യമുള്ളത് കൊണ്ട് ഗ്ലാമര്‍ വേഷങ്ങളും അമ്മന്‍ വേഷങ്ങളും ലഭിച്ചു. രണ്ടും പ്രേക്ഷകര്‍ സ്വീകരിച്ചു. ദേവീ വേഷങ്ങള്‍ അഭിനയിക്കുമ്പോഴും ഐറ്റം ഡാന്‍സ് ചെയ്തു. അടിസ്ഥാന പരമായി നര്‍ത്തകിയാണ് താരം. അതുകൊണ്ട് സിനിമാറ്റിക് ഡാന്‍സ്, ഐറ്റം ഡാന്‍സ്, ക്ലാസിക്കല്‍ നൃത്തം എന്നീ വേര്‍തിരിവുകളില്ല. ഇടയ്ക്കുള്ള മടുപ്പ് മാറ്റാന്‍ ഐറ്റം ഡാന്‍സ് നല്ലതാണ്. പടയപ്പയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് രജനീകാന്ത് വിളിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സ് അറിയാമോ എന്ന് ചോദിച്ചു. ധനഞ്ജയന്റെ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യവും വേമ്പട്ടി ചിന്നസത്യത്തില്‍ നിന്ന് കുച്ചിപ്പുടിയും അഭ്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി.
ഹിന്ദിയില്‍ അമിതാഭ് ബച്ചനും അമീറിനും ഷാരൂഖിനും ഒപ്പം അഭിനയിച്ചെങ്കിലും താരം ഹാപ്പിയായിരുന്നില്ല. ഹിന്ദിയില്‍ എത്തുമ്പോള്‍ തെലുങ്കില്‍ തെരക്കുള്ള നടിയായിരുന്നു. വീണ്ടും ഹിന്ദിയില്‍ ചെന്ന് വര്‍ഷങ്ങളോളും കഷ്ടപ്പെടാന്‍ താരത്തിന് മനസില്ലായിരുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്. അപ്പവും വീഞ്ഞും എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha