വിനീതിന് പ്രണയിക്കാന്‍ പറ്റാത്തതിന്റെ നിരാശ

താരപരിവേഷം കാരണം പ്രണയിക്കാന്‍ പറ്റിയിട്ടില്ലെന്ന് നടനും സംവിധായകനുമായ വിനീത് കുമാര്‍. സുഹൃത്തുക്കള്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തും കാര്‍ഡുകള്‍ ഉണ്ടാക്കിയുമാണ് ആ നിരാശ തീര്‍ത്തത്. പിന്നെ വിവാഹ ശേഷവും പ്രണയിച്ചു. 2009ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. പെണ്ണ് കാണാന്‍ ചെല്ലുന്നത് വരെ സന്ധ്യയ്ക്ക് അറിയില്ലായിരുന്നു നടനാണ് വരനെന്ന്. വിനീത് കുമാറിന്റെ ബന്ധുവിന്റെ കൂടെ പെണ്ണുകാണാന്‍ വന്നതാണ് എന്നാണ് കരുതിയത്. വിനീതാണ് ചെക്കനെന്ന് അറിഞ്ഞതോടെ സന്ധ്യയും അനുജത്തിലും ഫ്‌ലാറ്റായി.
വിനീത്, വിനീത് കുമാര്‍, വിനീത് ശ്രീനിവാസന്‍ മൂവരും കണ്ണൂരില്‍ നിന്നുള്ളവരാണ്. വിനീതും വിനീത് കുമാറും നൃത്തം ചെയ്യും. തട്ടത്തിന്‍ മറയത്ത് ഇറങ്ങിയ സമയത്ത് വിനീത് ശ്രീനിവാസനുള്ള ഒരുപാട് അഭിനന്ദനങ്ങള്‍ വിനീത് കുമാറിന് ലഭിച്ചു. നടന്‍ വിനീതിനുള്ള കോളുകളും പലപ്പോഴും വിനീത് കുമാറിന് ലഭിച്ചിട്ടുണ്ട്. തന്റെ കണ്ണുകളാണ് മിക്കവാറും രക്ഷയ്‌ക്കെത്തുന്നതെന്ന് വിനീത് കുമാര്‍ പറഞ്ഞു. മൂവരെയും ചേര്‍ത്ത് കണ്ണൂരില്‍ വിനീതം എന്നൊരു പരിപാടി അടുത്തിടെ നടത്തിയിരുന്നു. അത് വലിയ സന്തോഷമായിരുന്നെന്നും താരം പറഞ്ഞു. സിനിമയില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്തയാളാണ് വിനീത് കുമാര്‍. സ്‌കൂള്‍-കോളജ് സൗഹൃദങ്ങള്‍ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നയാളാണ് വിനീത്.
വിനീതിന്റെ കണ്ണുകള്‍ മനോഹരമാണെന്ന് സന്തോഷ് ശിവന്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ടെങ്കിലും അത് സിനിമകള്‍ക്ക് ഗുണമോ, ദോഷമോ ചെയ്തിട്ടുണ്ടോ എന്ന് താരത്തിന് അറിയില്ല. മുഖത്തേക്ക് നോക്കുമ്പോള്‍ കണ്ണുകളാണ് ആകര്‍ഷിക്കപ്പെടുന്നത്. കണ്ണുകളുടെ നിറവും കാസ്റ്റിംഗുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha