വിവാഹം ഉടനില്ല... കൈ പിടിച്ച് എല്‍പിക്കേണ്ട അച്ഛന്റെ വേര്‍പാട് തളര്‍ത്തി

ഇപ്പോഴും വീട്ടിലേക്ക് തിരികെ ചെല്ലുമ്പോള്‍ തന്നെ കാത്ത് അച്ഛനവിടെ ഉണ്ടാവും എന്ന വിശ്വാസമാണ് തനിക്കെന്ന് ഭാവന പറയുന്നു. ഭാവനയുടെ അച്ഛന്റെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഭാവനയുടെ പിതാവ് മരിച്ചത്. അച്ഛന്റെ വേര്‍പാടില്‍ നിന്നും മുക്തയാകാതെ കഴിഞ്ഞിരുന്ന നടി പതുക്കെ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ എന്റെ കൈ പിടിച്ച് മറ്റൊരാളെ എല്‍പിക്കേണ്ട അച്ഛന്റെ വേര്‍പാട് വല്ലാതെ തളര്‍ത്തിയെന്നും ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും ഭാവന പറഞ്ഞു.
സിനിമാ തിരക്കുകള്‍ ആ വേദനയെ മാറ്റാന്‍ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹലോ നമസ്‌തേയുടെ ഷൂട്ടിങ് തുടങ്ങാനിരുന്നത് ഒക്ടോബര്‍ ഒന്നിനാണ് എന്നാല്‍ സെപ്റ്റംബറില്‍ ഉണ്ടായ പിതാവിന്റെ മരണം മൂലം ഷൂട്ടിങ് മാറ്റി. പെട്ടന്ന് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലാക്കിയ എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഹലോ നമസ്‌തേയുടെ ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും നടി പറയുന്നു. എനിക്ക് വേണ്ടി രണ്ട് ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. അവരെന്ന ഷൂട്ടിങ് തിരക്കിലേക്ക് കൊണ്ടുവന്നു, അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വിഷയം മാറ്റി. ഇപ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്നെയും കാത്ത് അച്ഛനവിടെ ഉണ്ടാകും എന്ന വിശ്വാസമുണ്ടെന്നും നടി പറയുന്നു.
സെറ്റിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ ഒരു ടീമിനൊപ്പമുള്ള തിരിച്ചുവരവ് തന്നെ വളരെ ആശ്വാസം നല്‍കുന്നു.
സിനിമയിലെ തിരക്ക് എനിക്ക് വേണ്ട. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണം, എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തണം. കരിയറിന്റെ തുടക്കത്തിലൊക്കെ മാക്‌സിമം ചിത്രങ്ങളെല്ലാം വാരിവലിച്ച് ചെയ്യുന്നത് ഒരു ത്രില്ലായിരുന്നു
ഒരു ആണ്‍ വേഷം ചെയ്യണമെന്ന് പറയുമായിരുന്നു. അത് നടക്കുമെന്ന് ഞാനിപ്പോള്‍ കരുതുന്നില്ല. ഇപ്പോള്‍ ചെയ്യുന്ന റോളുകള്‍ ഭംഗിയാക്കുക എന്ന ആഗ്രഹം മാത്രമേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha