ഞാന്‍ ഗൗരവത്തോടെ സംസാരിക്കൂ

നടിയായതുകൊണ്ടല്ല, ഞാന്‍ എല്ലാവരോടും ഗൗരവത്തോടെ മാത്രമേ സംസാരിയ്ക്കൂ. പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ നടി നിത്യാ മേനോന്‍ തയ്യാറല്ല. മറ്റൊരാളുടെ നിര്‍ദ്ദേശമനുസരിച്ച് തന്നെ മാറ്റിയെടുക്കാന്‍ നടിയ്ക്ക് താല്പര്യമില്ലന്ന് സാരം. പലരും തനിയ്ക്ക് തടി കൂടിയെന്നും പൊക്കം കുറഞ്ഞെന്നുമൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറില്ലന്ന് നിത്യാ മേനോന്‍ പറയുന്നു.
ഒരു സിനിമ താരത്തിന് ചുറ്റുമുള്ള ഒരുപാട് കാര്യങ്ങളെ പേടിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയില്ല. എവിടെ ചെന്നാലും ജനക്കൂട്ടവും അതിനിടയില്‍ രഹസ്യമായി ഫോട്ടോ എടുക്കുന്നവരും. ചിലര്‍ അറിയാത്ത പോലെ വന്ന് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ട്, ക്ഷമ ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ മനസ്സിന് ഇഷ്ടപ്പെടാത്തത് പ്രതികരിച്ചാല്‍ അത് നടി എന്ന നിലയില്‍ മോശമായി ബാധിക്കുകെയും ചെയ്യും.
ആരെങ്കിലും എന്നോട് മോശമായി സംസാരിയ്ക്കാന്‍ വന്നാല്‍ പത്ത് വാക്ക് പറഞ്ഞിട്ടെ ഞാന്‍ വിടുകയുള്ളൂ. നിത്യാ മേനോന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha