ഏറെ നാളിനു ശേഷം അപ്രതീക്ഷിതമായി ഐശ്വര്യാറായിയെ കണ്ട് സല്‍മാന്റെ കണ്ണ് നിറഞ്ഞു, കാണാത്തതുപോലെ ഐശ്വര്യ

പ്രണയം തകര്‍ന്നിട്ടും സല്‍മാന് ഐശ്വര്യയോടുള്ള പ്രണയം തീര്‍ന്നിട്ടില്ലെന്നാണ് ബോളീവുഡിലെ ഗോസിപ്പ്. ഐശ്വര്യും സല്‍മാനുമായുള്ള പ്രണയും ലോകത്ത് പാട്ടുമാണ്. എന്നാല്‍ ഐശ്വര്യ സല്‍മാനെ തള്ളി ബിഗ്ബി കുടുംബത്തിലെ അഭിഷേക് ബച്ചനെ സ്വീകരിച്ചപ്പോള്‍ തകര്‍ന്ന സല്‍മാന് എന്നിട്ടും ഐശ്വര്യയെ മറക്കാനായില്ലെന്നാണ് അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഐശ്വര്യയെ മറക്കാനാകാത്തതിനാലാണ് സല്‍മാന്‍ കല്യാണം കഴിക്കാതിരിക്കുന്നതെന്നും പ്രചരിക്കുന്നുണ്ട്. പിരിഞ്ഞെങ്കിലും പരസ്പരം കാണുന്നതിനുള്ള അവസരം രണ്ടുപേരും മനപൂര്‍വം ഒഴിവാക്കുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ഐശ്വര്യയെ കണ്ടപ്പോഴാണ് സല്‍മാന്റെ കണ്ണ് നിറഞ്ഞത്. സ്റ്റാര്‍ സ്റ്റഡ് അവാര്‍ഡ് നിശയിലായിരുന്നു സംഭവം. ഇത്തവണ ആഷിനും സല്‍മാനും അവാര്‍ഡുണ്ടായിരുന്നു. ഇരുവരുടെയും മാനസിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സല്‍മാനില്‍ നിന്നും വളരെ അകലെയായിരുന്നു ഐശ്വര്യറായിക്ക് ഇരിപ്പിടമൊരുക്കിയത്. ഇരുവരും തമ്മില്‍ മുഖത്തോട് മുഖം വരാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചെങ്കിലും നടന്നില്ല. ഐശ്വര്യക്ക് ശേഷം അവാര്‍ഡിനായി ക്ഷണിച്ചത് സല്‍മാനെയായിരുന്നു. അതോടെ പരസ്പരം നോക്കാതെ പോകാതിരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഐശ്വര്യയെ കണ്ട് അവാര്‍ഡ് സ്വീകരിക്കാനെത്തിയ സല്‍മാന്റെ കണ്ണുകള്‍ നിറയുകയും സംസാരം ഇടറുകയും ചെയ്തു. ഇതാണ് ബോളീവുഡില്‍ ചര്‍ച്ചയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha