താന്‍ സല്‍മാനെ പ്രണയിക്കുന്നുവെന്ന് സണ്ണി ലിയോണ്‍

താന്‍ സല്‍മാനെ പ്രണയിക്കുന്നുവെന്ന് ബോളീവുഡിന്റെ ഹോട്ട് സ്റ്റാര്‍ സണ്ണിലിയോണ്‍. തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും സല്‍മാനോടൊപ്പം സമയം ചിലവിടണമെന്ന് ആഗ്രഹിക്കുന്നതായും സണ്ണിലിയോണ്‍ പറഞ്ഞു. ബിഗ് ബോസെന്ന റിയോലിറ്റി ഷോവിലൂടെയാണ് സണ്ണിലിയോണ്‍ ഇന്ത്യയിലെത്തുന്നത്. സല്‍മാന്‍ഖാനായിരുന്നു ഈ ഷോയുടെ അവതാരകന്‍. സണ്ണിയെ ബോളീവുഡിലേക്ക് ക്ഷണിച്ചതും സല്‍മാനാണ്.
സല്‍മാനെ കുറിച്ച് പറയാന്‍ സണ്ണിയ്ക്ക് നൂറ് നാവാണ്. എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തിയാണ് സല്‍മാന്‍. വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറാന്‍ സല്ലുവിന് അറിയാമെന്നും അത് താന്‍ അനുഭവിച്ചിട്ടുണ്ടെന്നും സണ്ണിലിയോണ്‍ പറഞ്ഞു. എന്നാല്‍ തന്നെ ബോളീവുഡിലെത്തിച്ച ശേഷം സല്‍മാനെ താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ക്ഷണത്തിനായി താന്‍ കാത്തിരിക്കുകയാണ്. ബിഗ് ബോസില്‍ വെച്ച് എന്നെ പ്രശംസിച്ച് സംസാരിക്കാന്‍ സല്‍മാന്‍ സമയം കണ്ടെത്തി. ഈ സമയത്ത് വിദേശത്തായിരുന്നു താന്‍ താമസം. ഇന്ത്യയില്‍ താമസിച്ചാല്‍ ബോളീവുഡില്‍ അവസരങ്ങള്‍ വാങ്ങിത്തരാമെന്ന് അന്ന് സല്‍മാന്‍ പറഞ്ഞത് താന്‍ അനുസരിക്കുകയായിരുന്നു.
ഡിസംബര്‍ 27ന് സല്‍മാന് 50വയസ് തികയും. എന്നാല്‍ 27 വയസുകാരനെപ്പോലെയാണ് സല്‍മാന്റെ പെരുമാറ്റം, ജീവിതത്തിലും സിനിമയിലും സല്ലുവിന്റെ ഈ ചുറുചുറുക്കാണ് തനിക്കിഷ്ടം. എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും സല്‍മാനോടൊപ്പമുണ്ടാകുമെന്നും ഇത്രയും പെട്ടെന്ന് തങ്ങള്‍ തമ്മില്‍ കാണുമെന്നും സണ്ണിലിയോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha