തെറിപ്പാട്ട് ബീപ് നല്‍കി മറച്ചത് പുറത്തായി... തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം; കേരളവും പരിഗണനയില്‍

മോശം വാക്കുകളെ ബീപ് ശബ്ദം നല്‍കി മറച്ചിരുന്ന ചിമ്പുവിന്റെ ഗാനത്തിന്റെ യഥാര്‍ത്ഥ ഗാനം ഇന്റര്‍നെറ്റിലൂടെ വൈറലായതോടെ നാണക്കേടിലായ ചിമ്പുവിന്റെ കുടുംബം തമിഴ്‌നാട് വിടാനൊരുങ്ങുന്നു. ബീപ് ഗാന വിവാദവുമായി ബന്ധപ്പെട്ടു നിയമക്കുരുക്കിലായതും ചിമ്പുവിന്റെ കുടുംബത്തെ സമ്മര്‍ദ്ധത്തിലാക്കി.
വിഡിയോ സന്ദേശത്തിലൂടെ ചിമ്പുവിന്റെ മാതാവ് ഉഷ രാജേന്ദറാണു തങ്ങള്‍ക്കു തമിഴ്‌നാട് വിടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു പറഞ്ഞത്. ഒരാവശ്യവുമില്ലാതെ ചിമ്പുവിനെ ലക്ഷ്യമിട്ടുള്ള നീക്കമാണു നടത്തുന്നത്.
സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഒരു പാട്ടാണ് അത്. മോശം വാക്കുകളെല്ലാം ബീപ് ശബ്ദം നല്‍കി മറച്ചിരുന്നു. ഗാനം വേണ്ടെന്നു പറഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, മറ്റാരോ വളരെ ബോധപൂര്‍വം ഈ ഗാനം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഗാനം മോഷ്ടിച്ച് അപ്‌ലോഡ് ചെയ്തയാളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല.
തങ്ങളെ വളര്‍ത്തി വലുതാക്കിയ തമിഴ്‌നാടിനോട് നന്ദിയുണ്ട്. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തില്‍ സമാധാനത്തോടെ ഇവിടെ കഴിയാന്‍ തങ്ങള്‍ക്കു കഴിയില്ല. കേരളത്തിലേയ്‌ക്കോ, കര്‍ണാടകത്തിലേയ്‌ക്കോ പോവേണ്ടി വരുമെന്നും ഉഷ രാജേന്ദര്‍ പറയുന്നു. ബീപ് ഗാന വിവാദവുമായി ബന്ധപ്പെട്ടു ചിമ്പുവിനും സംഗീത സംവിധായകന്‍ അനിരുദ്ധിനുമെതിരെ 11 കേസുകളാണു ചെന്നൈയിലും കോയമ്പത്തൂരിലുമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha