എംജി ശ്രീകുമാറിനെ പോലെ ആറു പേര്‍

ലോകത്ത് ഒരാളെ പോലെയുള്ള ഏഴ് പേര്‍ ഉണ്ടാവുമെന്നു പറയുന്നത് സത്യമാണ്. ഇപ്പോള്‍ ഇതാ തമ്മില്‍ സാദൃശ്യമുള്ളവരെ കണ്ടുപിടിക്കാനും അവരുടെ കൂട്ടായിമക്കു വേണ്ടിയുമുള്ള പുതിയ വെബ്‌സൈറ്റുകളും സജീവമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോള്‍ എംജി ശ്രൂകുമാറിന്റെയും ഒന്നും രണ്ടുമല്ല, തന്നെ പോലുള്ള മറ്റ് ആറ് പേരെയും എംജി ശ്രീകുമാര്‍ കണ്ടെത്തിയത്. അതില്‍ പലരും മേക്കപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തതാവാം. പക്ഷെ കണ്ടാല്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കണ്‍ഫ്യൂഷനാകും എന്ന കാര്യത്തില്‍ സംശയമില്ല. എംജി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ എംജി ശ്രീകുമാര്‍ തന്നെയാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്. കാണുന്നവര്‍ക്ക് പൈനായിരം കിട്ടുമോ? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉറപ്പായും കിട്ടും എന്ന മറുപടിയും എംജി ശ്രീകുമാര്‍ നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha