പ്രണയ വാര്‍ത്ത നിരസിച്ച് നമിത പ്രമോദ്

സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത നമിത പ്രമോദും ധ്യാന്‍ ശ്രീനിവാസനും പ്രണയത്തിലാണ് എന്നതാണ്. ഒരു സിനിമയില്‍ നായകനും നായികയുമായി അഭിനയിക്കുമ്പോഴേ ഗോസിപ്പുകള്‍ വന്നിറങ്ങുന്ന രീതി പണ്ടുകാലം മുതലേസിനിമാ മേഖലയില്‍ ഉള്ളതാണ്. എന്നാല്‍ അടി കപ്യാരെ കൂട്ട മണി എന്ന ചിത്രത്തിലെ നായികയും നായകനുമായ നമിത പ്രമോദും ധ്യാന്‍ ശ്രീനിവാസനും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ ധ്യാനുമായിപ്രണയത്തിലാണെന്ന വാര്‍ത്ത താന്‍ മാത്രം അറിഞ്ഞില്ലെന്ന് പറയുകയാണ് നടി നമിത പ്രമോദ്. ധ്യാനുമായി പ്രണയത്തിലാണോ എപ്പോള്‍? എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി.
സത്യമായിട്ടും ഞാന്‍ അറിഞ്ഞിട്ടില്ല. എന്നോടാരും ചോദിച്ചിട്ടുമില്ല. ചിലപ്പോള്‍ സിനിമയില്‍ നിന്നുള്ള ഫോട്ടോകള്‍ കണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചതാവും. എന്തായാലും ഇതുവരെ പ്രണയത്തിലല്ല എന്നാണ് നമിത പറയുന്നത്. അടി കപ്യാരെ കൂട്ടമണി നല്ല റിപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും അജുവര്‍ഗീസും ധ്യാനും നീരജ് മാധവുമെല്ലാം സിനിമയില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നും നമിത പറയുന്നു. തന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത് വിജയ്ബാബുവും സാന്ദ്രയും ചേര്‍ന്നാണ്. ചെറുപ്പക്കാരുടേതായ എനര്‍ജി ചിത്രത്തിനുണ്ട്. എല്ലാ സിനിമയും ഇറങ്ങുമ്പോഴുള്ള അതേടെന്‍ഷന്‍ ഈ സിനിമ ഇറങ്ങുമ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ നല്ല റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നും നമിത പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha