മെഗാസ്റ്റാറിന്റെ സെല്‍ഫി

ഇത് സെല്‍ഫിയുടെ കാലമാണ്. അതുകൊണ്ടുതന്നെ താരങ്ങളായവരുടെ കൂടെ നിന്നുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാകുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തവരും, പലര്‍ക്കുമൊപ്പം നിന്ന് മമ്മൂട്ടി എടുത്ത സെല്‍ഫികളും ഫേസ്ബുക്കില്‍ ഒഴുകി നടന്നിട്ടുണ്ട്.
എന്നാല്‍ സഹോദരങ്ങളായ ഇബ്രാഹിമിനും സക്കറിയയ്ക്കുമൊപ്പം നിന്ന് മമ്മൂട്ടി എടുത്ത സെല്‍ഫി ഇതാദ്യമാണ്. കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ മമ്മൂട്ടിയാണെങ്കിലും, ചെറുപ്പം തോന്നിയ്ക്കുന്നത് അദ്ദേഹത്തിനാണ്.
സഹോദരങ്ങള്‍ക്കൊപ്പം മെഗാസ്റ്റര്‍ നിന്നൊരു ഫോട്ടോ, അതും സെല്‍ഫി കാണുന്നത് എന്ന കൗതുകത്തോടെയാണ് ഫോട്ടോ വൈറലാകുന്നത്. മമ്മൂട്ടിയുടെ നേരെ ഇളയതായ ഇബ്രാഹിം കുട്ടി ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തുണ്ട്.
ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാനും അഭിനയ രംഗത്ത് എത്തിക്കഴിഞ്ഞു. ഇവരെ കൂടാതെ മൂന്ന് സഹോദരിമാരും മമ്മൂട്ടിയ്ക്കുണ്ട്. അമീനയും, സൗദയും, ഷഫീനയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha