മലരിന്റെ കാമുകന്‍ അഭിമന്യൂ

കുട്ടിക്കാലം മുതല്‍ താന്‍ അഭിമന്യുവുമായി പ്രണയത്തിലാണെന്ന് പ്രണയത്തിലെ മലര്‍ എന്ന സായി പല്ലവി. പുരാണത്തിലെ ഈ കഥാപാത്രം കുട്ടിക്കാലത്തെ മനസില്‍ കയറിയതാണെന്നും താരം പറഞ്ഞു. അഭിമന്യുവിനെ പോലെ ധീരനായ, സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് തന്റെ മനസിലെ പുരുഷനെന്നും മലര്‍ പറഞ്ഞു. ഇപ്പോള്‍ മറ്റാരുമായും പ്രണയിക്കാന്‍ സമയമില്ലെന്നും താരം പറഞ്ഞു.
മലരിന്റെ അമ്മ സായിബാബയുടെ ഭക്തയാണ്. വിവാഹം കഴിഞ്ഞ് രണ്ട് തവണ അമ്മ അബോര്‍ഷന്‍ സംഭവിച്ചു. സ്വാമി ചില വഴിപാടുകള്‍ പറഞ്ഞു. അങ്ങനെയാണ് താരം ജനിച്ചത്. സ്വാമിയുടെ അടുത്ത് കൊണ്ടുപോയി താരത്തിന് പേരിടാന്‍ പറഞ്ഞു. അങ്ങനെ പുട്ടവര്‍ത്തിയില്‍ വെച്ച് സായിബാബ താരത്തിന് പേരിട്ടു സായി പല്ലവി. അതിലും വലിയ സമ്മാനം ഇല്ലെന്ന് താരം പറഞ്ഞു.
നല്ല ഡോക്ടറാവണം. നല്ല സിനിമകളില്‍ അഭിനയിക്കണം. ഇതൊക്കെയാണ് ആഗ്രഹം. മൊബൈല്‍ കാരവന്‍ വാങ്ങി ഗ്രാമങ്ങള്‍ തോറും കറങ്ങി രോഗികളെ ചികില്‍സിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം വരുന്ന പോലെ വരട്ടെ. എല്ലാം നല്ലത് തന്നെ സംഭവിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha