ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം തലയ്ക്ക് പിടിച്ച് ധനുഷ്

മലയാളത്തില്‍ പുതിയ തരംഗമായി കുതിയ്ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ബ്രൂസിലി ധനുഷ്. പ്രദര്‍ശനത്തിനെത്തിയ തിയറ്ററുകളില്‍ എല്ലാം മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്ത്രതിന്റെ റീമേക്ക് അവകാശത്തിനായി ധനുഷ് നിര്‍മ്മാതാക്കളെയും സംവിധായകനെയും സമീപിച്ചു. ചെന്നൈയില്‍ ചിത്രം കണ്ട ധനുഷിന് ദുല്‍ഖറിന്റെ കഥാപാത്രം നന്നായിട്ടങ്ങ് ബോധിച്ചു എന്നാണറിയാന്‍ കഴിയുന്നത്. തമിഴിലെ ചില മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളും ചാര്‍ലിയുടെ റീമേക്കിന് ശ്രമിക്കുന്നുണ്ട്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫൈന്‍ഡിംഗ് സിനിമാസിന്റെ ബാനറില്‍ ചാര്‍ലി നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ആര്‍ ആണ് രചന. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യദിന കളക്ഷനിലും റെക്കോഡ് നേട്ടമുണ്ടാക്കിയിരുന്നു.
ധനുഷിന്റെ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സ് ഇതിനു മുമ്പ് പ്രേമത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതിയെ നായകനാക്കി ഈ ചിത്രമൊരുങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിച്ചതായാണ് അറിവ്. തമിഴ്‌നാട്ടിലും ചിത്രം പ്രദര്‍ശന വിജയം നേടിയ സാഹചര്യത്തിലാണ് റീമേക്ക് ഉപേക്ഷിച്ചതെന്നാണ് അറിയുന്നത്.
അതേസമയം ആദ്യ ദിനം തന്നെ 2.20കോടി കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചാര്‍ലി അതേ സ്റ്റഡി കളക്ഷന്‍ തന്നെ നേടി മുന്നേറുകയാണിപ്പോള്‍. ചിത്രത്തിലെ ദുല്‍ഖറിന്റെ താടി ഇപ്പോള്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്. അതു പോലെ തന്നെ പഴയകാല മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന ദുല്‍ഖറിന്റെ മാനറിസങ്ങളും ചര്‍ച്ചയാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha