നടന്‍ ആസിഫ് അലിക്ക് ഷൂട്ടിങിനിടെ പരിക്ക്... 'ടിക്കി ടാക്ക' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്

നടന്‍ ആസിഫ് അലിക്ക് ഷൂട്ടിങിനിടെ പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാല്‍ മുട്ടിന് താഴെയാണ് പരിക്കേറ്റത്. തുടര്‍ന്ന് നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന് വിശ്രമം വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നടന്‍ ഉടന്‍ ആശുപത്രി വിടുമെന്നാണ് സൂചന. അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ആസിഫ് അലിയും രോഹിത് വി.എസും ഒരുമിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക.
ആക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ 12 സംഘട്ടന രംഗങ്ങളുണ്ട്. ഗോദയിലൂടെ ശ്രദ്ധേയയായ വാമിഖ ഗബ്ബി ആണ് നായിക. ഹരിശ്രീ അശോകന്‍, ലുക്മാന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ്, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിയോ കൃഷ്ണയാണ് സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മാണം.
https://www.facebook.com/Malayalivartha