ഉണ്ണിമുകുന്ദന്റെ കല്യാണം ഈ വര്‍ഷം ഉണ്ടായേക്കും

നടന്‍ ഉണ്ണിമുകുന്ദന്റെ വിവാഹം ഈ വര്‍ഷം ഉണ്ടായേക്കും. ആലോചനകള്‍ നടത്താന്‍ വീട്ടുകാരോട് താരം പറഞ്ഞു. ഗുജറാത്തില്‍ ജോലിയുള്ള അച്ഛനും അമ്മയും മറ്റും താമസിക്കാതെ നാട്ടില്‍ സെറ്റിലാകും. ഇതോടെയാണ് വിവാഹത്തിന് താരം തീരുമാനിച്ചത്. തൃശൂരിലാണ് കുടുംബ വീടെങ്കിലും എറണാകുളത്ത് സെറ്റിലാകാനാണ് തീരുമാനം. ഇടപള്ളി ഭാഗത്തെവിടെങ്കിലും വീടോ, ഫ്‌ലറ്റോ വാങ്ങാനാണ് ആലോചിക്കുന്നത്. അതാകുമ്പോള്‍ ലുലുമാളിന് അടുത്താണ്. അവിടെ കിട്ടാത്ത സാധനങ്ങളില്ല. വേറൊരു ഉണ്ണി മുകുന്ദനെ വേണമെങ്കിലും അവിടെ കിട്ടുമെന്ന് താരം താമശയായി പറഞ്ഞു.
സ്‌റ്റൈല്‍ എന്ന സിനിമ വിജയിച്ചില്ലെങ്കിലും ഉണ്ണിയുടെ കരിയറില്‍ ഈ സിനിമ വഴിത്തിരിവായി. ചിത്രം കണ്ടിട്ടാണ് തെലുങ്കില്‍ മോഹന്‍ലാലിന്റെ വില്ലനായി അഭിനയിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. ഇപ്പോള്‍ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന കോമഡി ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. ഈ കോമഡി ചിത്രം പാലക്കാടാണ് ചിത്രീകരിക്കുന്നത്. സുരാജ്, ബിജുക്കുട്ടന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇതിന് ശേഷം മങ്കിപെന്നിന്റെ സംവിധായകന്‍ ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























