മുകേഷിനും മോഹന്‍ലാലിനും മാപ്പ് കൊടുക്കില്ല

അമേരിക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു മോഹന്‍ലാലും മുകേഷും. ഒപ്പം ലക്ഷ്മി ഗോപാലസ്വാമിയും ശ്വേതാമേനോനും ഉണ്ടായിരുന്നു. ഒരു ദിവസം മോഹന്‍ലാലും മുകേഷും ശ്വേതാമേനോനോട് പറഞ്ഞു. തന്നെ കാണാന്‍ ഒരാള് വന്നിട്ടുണ്ട്. ഒരു പയ്യനാണ്, അവന്‍ നിന്നെ കണ്ടിട്ട് പോകട്ടെ എന്ന് മുകേഷും പറഞ്ഞു. പരസ്പരം ഇഷ്ടപ്പെട്ടാല്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞു. അതോടെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നി.
തനിക്ക് ആരെയും കാണേണ്ടന്ന് ശ്വേത പറഞ്ഞു. എന്നാല്‍ ഇനിയുള്ള ജീവിതം അമേരിക്കയില്‍ അല്ലെന്ന് ആര് കണ്ടു, എന്നായി മുകേഷും മോഹന്‍ലാലും. എന്നാല്‍ അച്ഛനെയും അമ്മയെയും വിട്ട് കേരളത്തിന് പുറത്തേക്ക് പോകണ്ടെന്ന് ശ്വേത പറഞ്ഞു. ഏതായാലും ചെക്കന്‍ വന്നതല്ലേ, കണ്ടിട്ട് പോകട്ടെന്നായി. അങ്ങനെ പയ്യന്‍ വന്നു. ഡോക്ടറാണ്. അയാള്‍ വന്നതോടെ, മുകേഷും ലാലും ലക്ഷ്മിഗോപാലസ്വാമിയും മുങ്ങി. അയാള്‍ക്ക് തന്നെ ഇഷ്ടമാണെന്ന് സംസാരത്തില്‍ നിന്ന് മനസിലായതായി ശ്വേത പറഞ്ഞു. ഒരു മുറിയില്‍ ഇരുവരും തനിച്ചായിരുന്നനു. എന്നാല്‍ ശ്വേത തന്റെ നിലപാടില്‍ ഉറച്ച് നിന്നതോടെ ഡോക്ടര്‍ സ്ഥലം കാലിയാക്കി.
മുകേഷും ലാലും ലക്ഷ്മിഗോപാലസ്വാമിയും ഒപ്പിച്ച പണിയായിരുന്നു അത്. എന്നാല്‍ ലക്ഷ്മിക്കും ഇതുപോലൊരു പണി കൊടുത്തു കൂടെ എന്ന് ശ്വേത ചോദിച്ചു. പറ്റില്ലെന്ന് മുകേഷ് പറഞ്ഞു. അമേരിക്കയില്‍ സാമ്പാറും രസവും തൈരും കഴിക്കുന്ന പയ്യനെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുകേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























