സതേണ്‍ ഡെബ്യു പരസ്‌കാരം സായി പല്ലവിക്ക്

പ്രേമം ഫെയിം സായി പല്ലവിക്ക് ഐ.ബി.എന്നിന്റെ മികച്ച സതേണ്‍ ഡബ്യു പുരസ്‌കാരം. ഓണ്‍ലൈനിലൂടെയും മറ്റും നടത്തിയ വോട്ടിംഗിലൂടെയാണ് ചാനല്‍ വിജയികളെ തെരഞ്ഞെടുത്തത്. 64.61 ശതമാനം വോട്ടു നേടിയാണ് സായി മികച്ച അരങ്ങേറ്റ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
സിനിമയില്‍ തന്നെയുള്ള വിവിധ വിഭാഗങ്ങളിലെ അരങ്ങേറ്റക്കാരെ പുരസ്‌ക്കാരത്തിനായി പരിഗണിച്ചിരുന്നു. കന്നഡ സിനിമ രംഗി തിരംഗയുടെ സംവിധായകന്‍ അനൂപ് ഭണ്ഡാരി, കന്നഡ ചിത്രം വജ്രകിയ എന്ന ചിത്രത്തിലെ നോ പ്രോബല്‍ എന്ന ഗാനത്തിനായി ധനുഷ്, കാക്കാമുട്ടെയുടെ സംവിധായകന്‍ എം. മണികണ്ഠന്‍, ജി.വി. പ്രകാശ് കുമാര്‍ തുടങ്ങിയ വമ്പന്‍ പേരുകാരെ പിന്തള്ളിയാണ് സായി പല്ലവി പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലയാളത്തിനെ കൂടാതെ തമിഴ് സിനിമയെയും ഇളക്കിമറിച്ച ചിത്രമായിരുന്നു പ്രേമം. പ്രേമത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു സായി പല്ലവി. അല്‍ഫോണ്‍സ് പുത്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























