സിനിമ ഒരു രസം മാത്രം:നദിയാമൊയ്തു

ഇപ്പോള്‍ സിനിമ ചെയ്യുന്നത് രസത്തിന് വേണ്ടിയാണെന്ന് നദിയാമൊയ്തു. ഈ പ്രായത്തിലും ധാരാളം ആരാധകരുണ്ട്. അവരെ തൃപ്തിപ്പെടുത്താന്‍ കൂടിയാണ് അഭിനയിക്കുന്നത്. അല്ലാതെ സിനിമയില്‍ ലയിച്ച് അതിന്റെ പ്രൊഫഷനിലേക്കൊന്നും കയറണമെന്ന് വിചാരിച്ചല്ലെന്നും താരം പറഞ്ഞു. മുംബയില്‍ താമസിക്കുന്നതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളാരുമില്ല. ഭര്‍ത്താവ്, മക്കള്‍, അവരുടെ സുഹൃത്തുക്കള്‍ മാത്രം. അവരെല്ലാം സിനിമയില്‍ നിന്ന് ഏറെ അകന്ന് കഴിയുന്നവരാണ്.
സിനിമ കാണുന്നത് തന്നെ കുറവാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഹിന്ദി അറിയാവുന്നത് കൊണ്ട് ഹിന്ദി സിനിമകളാണ് കാണുന്നത്. സി.ഡി കിട്ടുമ്പോഴാണ് മലയാളം സിനിമ കാണുന്നത്. വീട്ടില്‍ വീട്ടമ്മ മാത്രമാണ് നദിയാമൊയ്തു. വീട്ടില്‍ ഫ്രീടൈം ഇല്ല. കൂടെ അഭിനയിച്ച് തുടങ്ങിയവര്‍ 400 സിനിമകളോടും ചെയ്തു. പക്ഷെ, നദിയാ ഇപ്പോള്‍ 41ാം സിനിമയാണ് ചെയ്യുന്നത്. വിവാഹത്തിന് ശേഷം സിനിമകള്‍ ചെയ്തില്ല. കുടുംബമാണ് വലുത്. പണ്ട് മേനെ പ്യാര്‍ കിയയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പോകാഞ്ഞതും അത് കൊണ്ടാണ്.
പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മള്‍ പ്രാക്ടിക്കലാവണമെന്നാണ് താരം പറയുന്നു. ഇപ്പോള്‍ അന്‍പത് വയസിനോട് അടുക്കുന്നു. ഇപ്പോഴും ജോലി ചെയ്യാനും മക്കളുടെ കാര്യങ്ങള്‍ നോക്കാനും കഴിയുന്നുണ്ട്. ആഗ്രഹിച്ചതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിച്ചു. സിനിമയില്‍ തിരിച്ച് വന്നപ്പോഴും നല്ല വേഷങ്ങള്‍ ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























