ഗോതമ്പിന്റെ നിറമുള്ള നമിത നിറം കറുപ്പിക്കുന്നു

ഗോതമ്പിന്റെ നിറമുള്ള നമിത നിറം കറുപ്പിക്കുന്നു. അതിനായുള്ള ചികില്‍സയിലാണ് താരം. ഭരത് നായകനാകുന്ന പൊട്ട് ചിത്രത്തില്‍ അഘോരിയായി അഭിനയിക്കുന്നതിനാണ് കറുപ്പിക്കുന്നത്. കാശിയുടെ ഉള്‍പ്രദേശങ്ങളില്‍ കാണുന്ന പ്രത്യേക നഗ്‌ന സന്യാസിമാരാണ് അഘോരികള്‍. ജഡയും മുടിയും നീട്ടി വളര്‍ത്തി, ശരീരം മുഴുവന്‍ ഭസ്മം പൂശി കഴിയുന്ന ഇവര്‍ ശവമാണ് ഭക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അഭിനയിക്കാന്‍ നമിത തടി കുറച്ചിരുന്നു.
ഒരു പാട് അവസരങ്ങള്‍ ഉണ്ടെങ്കിലും സെലക്ടീവായി അഭിനയിക്കാനാണ് താരത്തിന്റെ തീരുമാനം. അതാണ് സിനിമകള്‍ക്കിടയില്‍ വലിയ ഇടവേള വരുന്നത്. മുമ്പ് ഐറ്റം നമ്പര്‍ മാത്രം താരം അഭിനയിച്ചിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ കഴിയുമ്പോഴേ അഭിനയിത്തിന് രസമുള്ളൂ.
അഘോരിയായി വേഷമിടുമ്പോള്‍ ഹുഡ്ക വലിക്കണം. ജീവിതത്തില്‍ സിഗരറ്റ് പോലും വലിക്കാത്ത താരം അതും പഠിച്ച് അഭിനയിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാനും താരം ഒരുക്കമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























