ബിജെപിയിലേക്കോ...? ഈ വാര്‍ത്തയെ കുറിച്ച് എനിക്കൊന്നുമറിയില്ല

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് മഞ്ജു വാര്യര്‍.
എവിടെയാണ് ഇത്തരം വാര്‍ത്തകളുടെ ഉറവിടമെന്നറിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ ഉയര്‍ന്നു വന്ന പുതിയ വാര്‍ത്ത തെറ്റാണ്. ഈ വാര്‍ത്തയെ കുറിച്ച് എനിക്കൊന്നുമറിയില്ല. സിനിമയില്‍ നിന്ന് നിരവധി പേര്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ സിദ്ധിഖും, ജഗദീഷും സാധ്യതാ പട്ടികകളില്‍ ഇടംപിടിച്ച് കഴിഞ്ഞു. സിദ്ധിഖ് അരൂറും ജഗദീഷ് പത്തനാപുരത്തുമാണ് മത്സരിക്കുക എന്നാണ് ആദ്യ സൂചനകള്‍. അതിനിടയിലേക്കാണ് മഞ്ജുവിന്റെ പേര് തിരുവനന്തപുരം സെന്‍ട്രലിലേക്ക് ബിജെപി മഞ്ജുവിന്റെ പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത്. മേനകാ സുരേഷിന്റെ പേരും ഇവിടേക്ക് മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ആരോപണങ്ങളും മറുപടികളും പറഞ്ഞ് താരങ്ങളും പൊറുതിമുട്ടിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























