മഡോണയ്ക്ക് താല്‍പര്യം എന്താണെന്നോ?

മലയാളക്കര ഒന്നടങ്കം കീഴടക്കിയ പ്രേമം ഫെയിം മഡോണ സെബാസ്റ്റിയന്‍ അഭിനയ ജീവിതത്തിലെ തന്റെ നയം വ്യക്തമാക്കി. വേണ്ടി വന്നാല്‍ മസാല ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു. എന്നു കരുതി തന്റെ അഭിനയം മസാലപടങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താനല്ല ഉദ്യേശിക്കുന്നതെന്നും കഥാചിത്രങ്ങളിലും അഭിനയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു നിഷ്‌കളങ്ക മുഖം എന്നതിലപ്പുറം ശക്തമായ ഒരു കഥാപാത്രമാകാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ട്. സ്വന്തം മുഖവും കണ്ണുകളും പുഞ്ചിരിയും എല്ലാം ചാതുര്യത്തോടെ ഉപയോഗിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനൊന്നും വാണിജ്യ സിനിമ നിങ്ങള്‍ക്ക് അവസരം നല്‍കില്ല. അപ്പോള്‍ പിന്നെ താനെന്തിനു മസാല ചിത്രങ്ങള്‍ വേണ്ടെന്നു വയ്ക്കണമെന്നും മഡോണ ചോദിച്ചു.
അത്തരത്തില്‍ ഒരു ഓഫര്‍ വന്നാല്‍ തട്ടിക്കളയില്ലെന്നും മഡോണ കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് മസാല ചിത്രങ്ങളിലാണ്. അപ്പോള്‍ പിന്നെ അതു വേണ്ടെന്നു വയ്ക്കുന്നത് എങ്ങനെ. തമിഴിലെ അരങ്ങേറ്റ ചിത്രമായ കാതലും കടന്തു പോകും എന്ന ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതിയാണ്. അദ്ദഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം എങ്ങനെ നഷ്ടപ്പെടുത്തുമെന്നും മഡോണ ചോദിക്കുന്നു. അടുത്ത മലയാള ചിത്രമായ കിംഗ് ലയറും ഔട്ട് ആന്‍ഡ് ഔട്ട് മസാല ചിത്രമാണെന്നും മഡോണ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























